അങ്ങാടിപ്പുറം കേരളോത്സവം വിളംബര യാത്ര*

  1. Home
  2. MORE NEWS

അങ്ങാടിപ്പുറം കേരളോത്സവം വിളംബര യാത്ര*

കേരളോത്സവം വിളംബര യാത്ര*


പെരിന്തൽമണ്ണ. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 മായി ബന്ധപ്പെട്ട് വിളംബര യാത്ര തിരൂർക്കാട് മുതൽ അങ്ങാടിപ്പുറം ടൗൺ വരെ നടന്നു.പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തുകൊണ്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി വർണ്ണാഭമായിരുന്നു ഘോഷയാത്ര . ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ , കുടുംബശ്രീ പ്രവർത്തകർ , ആശാവർക്കർമാർ , ഹരിത കർമ്മ സേന പ്രവർത്തകർ ,അൽ ഫത്തഹ് സ്കൂൾ സ്കൗട്ട് വിദ്യാർത്ഥികൾ വിവിധ ക്ലബ്ബ് പ്രതിനിധികൾ എന്നിവർ യാത്രയിൽ അനുഗമിച്ചു. കേരളോത്സവം വിവിധ കേന്ദ്രങ്ങളിൽ വളരെ ഗംഭീരമായി നടന്നുവരുന്നതായും കൂടുതൽ പോയിൻറ് നേടുന്ന ക്ലബ്ബിന് ചാമ്പ്യൻ ട്രോഫി നൽകുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഈദടീച്ചർ അറിയിച്ചു. മത്സര വിജയികളുടെ സമ്മാനദാനം പതിനാറാം തീയതി പരിയാപുരം ചർച്ച്ഹാളിൽ ബഹു.എം.പിസമദാനി എംപി നിർവഹിക്കും