അങ്ങാടിപ്പുറം പഞ്ചായത്ത് ബഡ്സ് സ്കൂൾ പരിയാപുരത്ത് തുടങ്ങും; ആധാരം കൈമാറി*

  1. Home
  2. MORE NEWS

അങ്ങാടിപ്പുറം പഞ്ചായത്ത് ബഡ്സ് സ്കൂൾ പരിയാപുരത്ത് തുടങ്ങും; ആധാരം കൈമാറി*

അങ്ങാടിപ്പുറം പഞ്ചായത്ത് ബഡ്സ് സ്കൂൾ പരിയാപുരത്ത് തുടങ്ങും; ആധാരം കൈമാറി*


അങ്ങാടിപ്പുറം: നന്മയുള്ള മനുഷ്യർ നാടിൻ്റെ വിളക്കാണെന്ന് എം.പി.അബ്ദുസമദ് സമദാനി എം.പി. പരിയാപുരം ഫാത്തിമ മാതാ പാരിഷ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗ്രാമപഞ്ചായത്തിൽ തുടങ്ങുന്ന ബഡ്സ് സ്കൂളിനായി സൗജന്യമായി ലഭിച്ച ഭൂമിയുടെ ആധാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 40 ലക്ഷം രൂപ വിലമതിക്കുന്ന 20 സെൻ്റ് ഭൂമിയുടെ ആധാരം പരിയാപുരം സ്വദേശി കോലാനിക്കൽ ബാബു വർഗീസ്,  അബ്ദുസമദ് സമദാനി എംപിയ്ക്ക് കൈമാറി.


  സാഖി പദ്ധതി പ്രഖ്യാപനം, ഗ്രാമവികസന പദ്ധതി പ്രകാശനം എന്നീ പരിപാടികളുടെ ഉദ്ഘാടനവും എംപി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി.സഈദ അധ്യക്ഷത വഹിച്ചു.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എ.കെ.മുസ്തഫ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷബീർ കറുമുക്കിൽ, അമീർ പാതാരി, അനിൽ പുലിപ്ര, വിൻസി അനിൽ, നജ്മ തബ്ഷീറ, സലീന താണിയൻ, വാക്കാട്ടിൽ സുനിൽ ബാബു, ഫൗസിയ തവളേങ്ങൽ, ദിലീപ്, രതീഷ്, പി.രാധാകൃഷ്ണൻ, ഹാരിസ് കളത്തിൽ, ടി.മുരളി, പി.അബ്ദുസമദ്, വി.എസ്.സുദീപ്, മാത്യു വർഗീസ്, സെയ്താലി വലമ്പൂർ, സി.കെ.അജയകുമാർ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് തല പദ്ധതി ആനുകൂല്യ വിതരണവും കേരളോത്സവ വിജയികൾക്കുള്ള സമ്മാനവിതരണവും ഇതോടൊപ്പം നടന്നു.