വലമ്പൂർ വില്ലേജ് ഓഫീസിൽ സ്ഥിരം വില്ലേജ് ഓഫീസറെ നിയമിക്കുക വെൽഫെയർ പാർട്ടി

അങ്ങാടിപ്പുറം :വലമ്പൂർ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസർ ഇല്ലാത്തത് കാരണം വിവിധ ആവശ്യങ്ങൾക്കായി വില്ലേജിൽ എത്തുന്ന ജനങൾ പ്രയാസം നേരിടുന്നു. കഴിഞ്ഞ 17ദിവസം ആയി വിവിധ ആവശ്യം ങ്ങൾക്ക് ഉള്ള ഓൺ ലൈൻ അപേക്ഷ യും ഓഫീസർ ഇല്ലാത്തത് കാരണം അപ്പ്രൂവൽ ആക്കാൻ കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥികൾ അടക്കം മുള്ള ആളുകൾ എന്നും രാവിലെ വില്ലേജിൽ വന്നു ഓഫീസർ ഇല്ലാത്തത് കാരണം മടങ്ങി പോകുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്. കഴിഞ്ഞകുറച്ചു മാസങ്ങൾക്ക് മുന്പും വലമ്പൂർ വില്ലേജിൽ ഓഫീസർ ഇല്ലാത്ത അവസ്ഥ വന്നപ്പോൾ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി തഹസിൻധർക്കു പരാതി നൽകിയപ്പോൾ താൽക്കാലിക ഓഫീസറെ നിയമിച്ചു ജനത്തെ പറ്റിക്കു കയാണ് സർക്കാർ ചെയ്തത്. ഇപ്പോൾ വീണ്ടും ഓഫീസർ ഇല്ലാത്ത അവസ്ഥ യാണ് ഇന്ന് വില്ലേജിൽ ഉള്ളത്. നിരന്തരം മായി വലമ്പൂർ വില്ലേജിനോട് ഇടതു സർക്കാർ കാണിക്കുന്ന ഈ അവഗണന അവസാനിപ്പിക്കണം എന്ന് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി സർക്കാരിനോട് അവശ്യ പ്പെട്ടു. ഇനിയും ഈ നില തുടർന്ന് പോയാൽ വില്ലേജ് ഓഫീസ് മാർച്ച് അടക്കം മുള്ള സമര പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകും എന്ന് പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് എക്സിക്യൂട്ടീവ് ഭാരവാഹികളായ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈദാലി വലമ്പൂർ, ഷിഹാബ് തിരൂർക്കാട്, ആഷിക് ചത്തോലി, സക്കീർ അരിപ്ര, നസീമ തോട്ടോളി തുടങ്ങിയ നേതാക്കൾ മുന്നറിപ്പ് നൽകി. ഇത് സംബന്ധിച്ചു വീണ്ടും ഇന്ന് തഹസിൻ ധാർക്കു വീണ്ടും പരാതി നൽകി..