ഭാരത് ജോഡോ യാത്ര സന്ദേശ പ്രചരണം നടത്തി* *എന്റെ ബൂത്ത് എന്റെ അഭിമാനം ഗ്രാമങ്ങളിൽ ജോഡോ യാത്ര ഹരമായി മാറുന്നു.*

  1. Home
  2. MORE NEWS

പെരിന്തൽമണ്ണ  *പാറൽ:* വർഗ്ഗീയതകൊണ്ടും ഫാസിസം കൊണ്ടും മലിനമാക്കിയ മതേതര ഇന്ത്യയെ രക്ഷിച്ചെടുക്കാനും ഇന്ത്യ എന്ന ആശയം വീണ്ടെടുക്കാനും കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണം ഗ്രാമഗ്രാമാന്തരങ്ങളിൽ ഹരമായി മാറുന്നു എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന ആശയം ഉയർത്തിപ്പിടിച്ച് സന്ദേശം ജനങ്ങളി      ലെത്തിക്കുന്നതിന് പാറൽ പതിനേഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി സന്ദേശ പ്രചരണയാത്ര നടത്തി.

        ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അഫ്സൽ,സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ഇ.സുരേഷ് കുമാർ എന്നിവർക്ക് വാർഡ് പ്രസിഡന്റ് എം. അഹമ്മദ് സന്ദേശം കൈമാറി.

    മതേതര ഇന്ത്യയുടെ ഏക പ്രതീക്ഷ രാഹുൽഗാന്ധിയും അദ്ദേഹം നേതൃത്വം നൽകുന്ന മുന്നണിയും തന്നെയാന്നെന്നും ഭാരതത്തിന് തന്നെ വലിയ പ്രതീക്ഷ നൽകുന്ന യാത്രയാണിതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

     വിവിധ സ്ഥലങ്ങളിലും കോളനികളിലും, കർഷകത്തൊഴിലാളികൾക്കിടയിലും സന്ദേശമെത്തിക്കാൻ കഴിഞ്ഞു.

      ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹുസൈൻ പാറൽ അധ്യക്ഷത വഹിച്ചു.മുൻ മണ്ഡലം പ്രസിഡന്റ് സി.കെ.അൻവർ ,മണ്ഡലം കോൺഗ്രസ് ട്രഷറർ സി.കെ.നാസർ, ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്റ് കുന്നത്ത് സ്വാലിഹ് തുടങ്ങിയവർ സന്ദേശ യാത്രയിൽ പങ്കെടുത്തു.