റോഡിന്റെ ശോച്യാവസ്ഥ; വെൽഫെയർ പാർട്ടി പരാതി നൽകി*

  1. Home
  2. MORE NEWS

റോഡിന്റെ ശോച്യാവസ്ഥ; വെൽഫെയർ പാർട്ടി പരാതി നൽകി*

റോഡിന്റെ ശോച്യാവസ്ഥ; വെൽഫെയർ പാർട്ടി പരാതി നൽകി*


*മക്കരപ്പറമ്പ്:* മക്കരപ്പറമ്പ് ടൗണിൽ മങ്കട-മക്കരപ്പറമ്പ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനാവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി  മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അധികൃതർക്ക് പരാതി നൽകി. 

റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് മഴ വർഷിച്ചാൽ അതുവഴി കടന്ന് വരുന്ന ഇരുചക്ര വാഹനങ്ങളുടെ അപകട സാധ്യത കൂടുതലുള്ളതും ഇരുവശത്തുമുളള കച്ചവടക്കാരും വഴി യാത്രക്കാരും ദുരിതമനുഭവിക്കുന്നതുമായ റോഡ് ടാറിംങ്ങ് ചെയ്യാനുളള ടെണ്ടർ അനുവദിച്ചിട്ടും പൊതുമരാമത്ത് വകുപ്പിലെ ഉത്തരവാദപ്പെട്ടവർ അനിശ്ചിതമായി പണി നീട്ടിക്കൊണ്ട് പോകുന്നതിൽ പാർട്ടി അമർഷം രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവരിൽ സമ്മർദ്ധം ചെലുത്തി പണി പെട്ടന്ന് പൂർത്തിയാക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പാർട്ടി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് പരാതിയിൽ ആവശ്യപ്പെടുകയും ചെയ്തു.

പാർട്ടിയുടെ നേതാക്കളായ ആരിഫ് ചുണ്ടയിൽ, ഫാറൂഖ് കെ. പി., ഹബീബുള്ള പട്ടാക്കൽ, റസിയ പാലക്കൽ, സുധീർ സി. കെ., സഈദലി സി. എഛ് എന്നിവരടങ്ങുന്ന നിവേദക സംഘമാണ് പരാതി നൽകിയത്.