ഭാസിതം.. ഒരുങ്ങി കാറൽമണ്ണ, ഇനി രണ്ടുനാൾ അരങ്ങും, മേളവും

  1. Home
  2. MORE NEWS

ഭാസിതം.. ഒരുങ്ങി കാറൽമണ്ണ, ഇനി രണ്ടുനാൾ അരങ്ങും, മേളവും

ഭാസിതം.. ഒരുങ്ങി കാറൽമണ്ണ, ഇനി രണ്ടുനാൾ അരങ്ങും, മേളവും


കാറൽമണ്ണ. കഥകളി  നടൻ സദനം ഭാസിയുടെ അറുപതാം പിറന്നാൾ രണ്ടു ദിനങ്ങളിലായി കുഞ്ചു നായർ ട്രസ്റ്റ്‌ ഹാളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടന സമ്മേളനം മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ അധ്യക്ഷതയിൽ എം വി നാരായണൻ തിരി തെളിയിക്കും. തോരണ യുദ്ധം കഥകളിയിൽ ഭാസി ഹനുമാനായി അരങ്ങത്ത് വരും. ഞായറാഴ്ച രാവിലെ തുടങ്ങുന്ന പരിപാടികളിൽ മേളപ്പദം കാണികൾക്ക് ഹരം പകരും. ഉച്ചക്ക് പിറന്നാൾ സദ്യ നടക്കും. വൈകുന്നേരം നടക്കുന്ന സമാദര സമ്മേളനത്തിൽ കലാമണ്ഡലം ഗോപി ഭാസിക്ക് ഉപഹാര സമർപ്പണം നടത്തും. പുലരും വരെ കഥകളി അരങ്ങേറും. എൻ പീതാബരൻ, എം സുനിൽ കുമാർ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും