ബി​ഗ് ബോസ് സീസൺ 4 മത്സരാർത്ഥി ഡോ.റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു

  1. Home
  2. MORE NEWS

ബി​ഗ് ബോസ് സീസൺ 4 മത്സരാർത്ഥി ഡോ.റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു

Dr robin


കൊച്ചി: ബി​ഗ് ബോസ് മലയാള സീസൺ 4 മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

അപകടത്തിൽ നിന്നും രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. വരുന്ന വഴി തന്റെ കാർ ഒരു കൊക്കയിലേക്ക് മറിഞ്ഞുവെന്നും കാര്‍ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്നും എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നതെന്നും റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.