സിഐടിയു ചെർപ്പുളശ്ശേരി ഡിവിഷൻ കൺവെൻഷൻ

ചെർപ്പുളശ്ശേരി: സിഐടിയു ചെർപ്പുളശ്ശേരി ഡിവിഷൻ കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്ബി രാജു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ ബാലകൃഷ്ണൻ അധ്യക്ഷനായി. പരിപാടിയിൽ മുൻകാല ട്രെഡ് യൂണിയൻ നേതാക്കളെ സംസ്ഥാന കമ്മിറ്റി അംഗം എസ്ബി രാജു ഉപഹാരം നൽകി ആദരിച്ചു. ഡിവിഷൻ സെക്രട്ടറി ഇ ചന്ദ്രബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവിഷൻ കമ്മിറ്റി അംഗം ഐ ഷാജു രക്തസാക്ഷി പ്രമേയവും, സിഐടിയു ഡിവിഷൻ ജോയിന്റ് സെക്രട്ടറി എം സിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു ഡിവിഷൻ പ്രസിഡന്റ് കെ ബാലകൃഷ്ണൻ പതാക ഉയർത്തി. സിഐടിയു ഡിവിഷൻ ജോയിന്റ് സെക്രട്ടറി കെ രാജീവ്കുമാർ സ്വാഗതവും ഡിവിഷൻ ട്രഷറർ കെ സുരേഷ് നന്ദിയും പറഞ്ഞു.