സിപിഎമ്മിനെതിരെ വീണ്ടും സിപിഐ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ വീണ്ടും സിപിഐയുടെ മുഖമാസിക നവയുഗം. ചിന്തയിലെ വിമർശനം മര്യാദയില്ലാത്തത് എന്നാണ് നവയുഗം പറയുന്നത്. സിപിഎമ്മിൻറെ പഴയ നിലപാടുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് നവയുഗത്തിലുള്ളത്.
അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസും ജന സംഘവുമായി സിപിഎം ബന്ധമുണ്ടാക്കിയെന്ന് സുന്ദരയ്യ തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് ബന്ധത്തിൽ സിപിഐയെ വിമർശിക്കുന്ന സിപിഎം തമിഴ്നാട്ടിൽ അവരുമായി ബന്ധം ഉണ്ടാക്കിയത് മറക്കുന്നു.
രാജൻ കേസിന്റെ പേരിൽ സി അച്യുതമേനോനെ വിമർശിക്കുന്നവർ മാവോയിസ്റ്റുകളുടെ കൊലകളുടെ പേരിലും അലൻ താഹ കേസിന്റെ പേരിലും പിണറായി വിജയനെ വിമർശിക്കാത്തത് എന്തുകൊണ്ടാണ് എന്നും സിപിഐ മുഖമാസിക ചോദിക്കുന്നു. ചിന്തയുടെ ലേഖനത്തിന് മറുപടി നൽകിയുള്ള രണ്ടാമത്തെ ലേഖനം ആണ് നവയുഗത്തിൽ ഇന്ന് പ്രസിദ്ധീകരിച്ചത്.