അഖിലേന്ത്യസഹകരണ വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം നാളെ , മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും*

  1. Home
  2. MORE NEWS

അഖിലേന്ത്യസഹകരണ വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം നാളെ , മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും*

Pinarayi


പാലക്കാട്‌. അഖിലേന്ത്യ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്‍ 14) രാവിലെ 10 ന് പാലക്കാട് പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എമാരായ എ. പ്രഭാകരന്‍, മുഹമ്മദ് മുഹ്‌സിന്‍, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാര്‍, കെ. ശാന്തകുമാരി, ഷാഫി പറമ്പിൽ, എന്‍. ഷംസുദ്ദീന്‍, പി.പി സുമോദ്, കെ. ബാബു, കെ.ഡി പ്രസേനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് നാല് വരെ നവകേരള നിര്‍മ്മിതിയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ധനകാര്യ വകുപ്പ് മുന്‍ മന്ത്രി ടി.എം തോമസ് ഐസക് വിഷയാവതരണം നടത്തും.

വൈകിട്ട് 4.30 ന് താരേക്കാട് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര കോട്ടമൈതാനത്ത് സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകുന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, എ. പ്രഭാകരന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, സംസ്ഥാന യൂണിയന്‍ ഡയറക്ടര്‍ ഇ.എന്‍ രവീന്ദ്രന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) പി. ഹരിപ്രസാദ് എന്നിവര്‍ സംസാരിക്കും.