മന്ത്രിക്ക് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പരാതി. നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ച് മന്ത്രി.

  1. Home
  2. MORE NEWS

മന്ത്രിക്ക് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പരാതി. നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ച് മന്ത്രി.

മന്ത്രിക്ക് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പരാതി. നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ച് മന്ത്രി.


ഒറ്റപ്പാലം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്  ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ റോഡിലെ കുഴി ശ്രദ്ധയില്‍പ്പെടുത്തിയ കബീറിന് ഇപ്പോഴും ‍‍ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. 24 മണിക്കൂര്‍ കഴിയും മുന്‍പ് പ്രശ്നം പരിഹരിച്ച് മന്ത്രി തന്നെ നേരിട്ട് മറുപടിയും നല്‍കിയിരിക്കുന്നു. 

ഈസ്റ്റ് ഒറ്റപ്പാലത്ത് നിന്ന് ടൗണിലേക്ക് വരുമ്പോൾ മായന്നൂർ പാലം എത്തുന്നതിനു മുൻപ് റോഡിലുള്ള വലിയ കുഴിയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് കബീർ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത്.  പത്ത് മിനിട്ടിനുള്ളിൽ രണ്ട് ഇരു ചക്ര വാഹനങ്ങൾ ആണ് അപകടത്തിൽ പെട്ടത് എന്നായിരുന്നു കബീര്‍ പരാതിയായി മന്ത്രിയുടെ  ശ്രദ്ധയില്‍പ്പെടുത്തിയത്. മന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം  വൈകിട്ടോടെയാണ് അദ്ദേഹം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം അവിടെ കുഴി അടയ്ക്കുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു. പ്രവൃത്തി പൂര്‍ത്തിയായ ശേഷം അതിന്‍റെ ഫോട്ടോ സഹിതം കബീറിന് മന്ത്രി മറുപടി നല്‍കി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലീക്കായതുമായി ബന്ധപ്പെട്ടാണ് കുഴി രൂപപ്പെട്ടത്. പരാതി ശ്രദ്ധയില്‍പ്പെട്ട മന്ത്രി അത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തില്‍ അവിടെ കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുകയുമായിരുന്നു. 

പൈപ്പിന്‍റെ ലീക്കേജ് പൂര്‍ണമായി മാറ്റിയതിന് ശേഷം റോഡിലെ കുഴി നികത്തേണ്ടത് വാട്ടര്‍‌ അതോറ്റിയാണ്. ഇനിയും പൈപ്പ് ലീക്കേജ് ഉണ്ടായാല്‍ കുഴി പഴയത്പോലെ ആയേക്കാം. ഇക്കാര്യം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറ്റിയെ അറിയിച്ചിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.