കണ്ടെയ്നർ അപകടം; എലിയപ്പറ്റ-ചളവറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

  1. Home
  2. MORE NEWS

കണ്ടെയ്നർ അപകടം; എലിയപ്പറ്റ-ചളവറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

accident


ചെർപ്പുളശ്ശേരി : ചളവറ ചെമ്പരത്തിമാട് ബസ് സ്റ്റോപ്പിനടുത്ത് എലിയപ്പറ്റ-കുളപ്പുള്ളി റോഡിൽ കണ്ടെയ്‌നർ ലോറിയിടിച്ച് 11 കെ.വി. ലൈൻ വൈദ്യുതക്കാൽ മുറിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.

ഡ്രൈവറുടെ കാബിൻ റോഡരികിലെ വൈദ്യുതക്കാലിൽ ഇടിച്ച്‌  കണ്ടെയ്‌നർ റോഡിനുകുറുകെ മറിഞ്ഞുവീണ് ഒന്നരമണിക്കൂറോളമാണ് എലിയപ്പറ്റ-ചളവറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടത്.
 
ചെമ്പരത്തിമാടിലെ സ്വകാര്യകമ്പനിയിൽ ചരക്കിറക്കിയശേഷം കോയമ്പത്തൂരിലേക്ക് തിരിക്കുന്നതിനിടെയാണ് കണ്ടെയ്‌നർ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചെർപ്പുളശ്ശേരിയിൽനിന്ന്‌ കെ.എസ്.ഇ.ബി. ഉദ്യാഗസ്ഥരും പോലീസും സ്ഥലത്തെത്തുകയും പരിശോധനകൾക്ക് ശേഷം  വൈദ്യുതക്കാൽ മാറ്റിസ്ഥാപിക്കുന്ന ചെലവിലേക്ക് 21,000 രൂപ അടയ്‌ക്കാൻ ലോറിഡ്രൈവർക്ക് നിർദേശം നൽകുകയും ചെയ്തു.