പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്; അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.

  1. Home
  2. MORE NEWS

പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്; അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.

Camera


തിരുവനന്തപുരം: നിരീക്ഷണ ക്യാമറകളെ കമ്ബ്യൂട്ടറുകളുമായി ബന്ധിപ്പിച്ചുള്ള വെര്‍ച്വല്‍ ലൂപ് സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
രണ്ട് നിരീക്ഷണ ക്യാമറകള്‍ക്കിടയില്‍ വാഹനം സഞ്ചരിക്കാനെടുക്കുന്ന സമയം കമ്ബ്യൂട്ടര്‍ സംവിധാനത്തിലൂടെ വിശകലനം ചെയ്താണ് അമിത വേഗം കണ്ടെത്തുക. കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി കേരളത്തിലാണ് ആദ്യം നടപ്പാക്കിയത്. ഇവിടെയാണു ക്യാമറകളുടെ സാന്ദ്രത കൂടുതല്‍ എന്നതാണു കാരണം.
ഹെല്‍മറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാലും ക്യാമറ പിടിക്കും. തത്സമയം വിവരം ഡല്‍ഹി കേന്ദ്ര ഗതാഗത വകുപ്പിന്റെ പരിവാഹന്‍ സൈറ്റിലേക്കു പോകും. വാഹന രജിസ്ട്രേഷന്‍ നമ്ബര്‍ അടിസ്ഥാനമാക്കി ഉടമയെ കണ്ടെത്തി മൊബൈല്‍ ഫോണിലേക്കു പിഴത്തുക എസ്‌എംഎസ് ആയി എത്തും. ഇതേസമയം തന്നെ കൊച്ചിയിലെ വെര്‍ച്വല്‍ കോടതിയിലുമെത്തും.
രണ്ടാമതും ഇതേ ക്യാമറയില്‍ ഹെല്‍മറ്റില്ലാതെ കുടുങ്ങിയാല്‍ ക്യാമറ തന്നെ വിശകലനം ചെയ്തു കുറ്റം ആവര്‍ത്തിച്ചതായി കണ്ടെത്തി പിഴത്തുക 1000 രൂപയായി വര്‍ധിപ്പിച്ചു സെര്‍വറിലേക്കും പിന്നീടു കോടതിയിലേക്കും തത്സമയം കൈമാറും. മൂന്നാം തവണയും ഇതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.