ദിലീപിന് മുൻ‌കൂർ ജാമ്യം ലഭിച്ചു.

  1. Home
  2. MORE NEWS

ദിലീപിന് മുൻ‌കൂർ ജാമ്യം ലഭിച്ചു.

Dilerp


അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ഒടുവില്‍ ഇന്ന് രാവിലെ അല്‍പസമയം മുമ്പാണ് കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. പ്രോസിക്യൂഷന് ഇത് കനത്ത തിരിച്ചടി തന്നെയാകും.
വിധി വരുന്നതിന് മുന്‍പേ തന്നെ ദിലീപിന്റെ ആലുവയിലെ വീട്ടിലും സഹോദരന്‍ അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് സംഘം നിലയുറപ്പിച്ചിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ഉടനെ തന്നെ ദിലീപിനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് ഉദ്ദേശിച്ചിരുന്നതെങ്കിലും അത് വിഫലമാവുകയായിരുന്നു.
ബാലചന്ദ്രകുമാറിന്റെ ആവശ്യങ്ങള്‍ നിരസിച്ചതിലുളള വൈരാഗ്യമാണ് തനിക്കെതിരായ വധഗൂഡാലോചനാക്കേസിന് കാരണമെന്നാണ് ദിലീപിന്റെ വാദം.