കോട്ടയം മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.

  1. Home
  2. MORE NEWS

കോട്ടയം മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.


കോട്ടയം. മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. 
പഞ്ചായത്ത്പടി: കോട്ടയം - ഇടുക്കി അതിർത്തിയോടു ചേർന്നുള്ള ഇടുക്കി ജില്ലയിലെ പഞ്ചായത്ത്പടിയിൽ ഉള്ള  വളവിൽ തമിഴ്നാട്ടിലേക്ക് അമോണിയ മിക്സഡ് ലാറ്റക്സുമായി പോവുകയായിരുന്ന ഹെവി ട്രക്ക് റോഡിനു താഴോട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.
ഫുൾ ലോഡ് ഉള്ള ലാറ്റക്സ് വീപ്പകൾ നിറച്ച വാഹനം അപകടത്തെത്തുടർന്ന് ക്യാബിന് മുകളിലേക്ക് ഉരുണ്ടു കയറി ക്യാബിൻ പൂർണമായും തകർന്നമർന്നു. വീപ്പയിലുള്ള  അമോണിയ ചേർത്ത ലാറ്റക്സിൽ നിന്നും ഉയർന്ന  അമോണിയ ആശങ്ക ഉയർത്തി. പലർക്കും മുഖത്തും മൂക്കിലും കണ്ണിലും നീറ്റൽ അനുഭവപ്പെട്ടു.ഇത് വകവയ്ക്കാതെയാണ് പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയത്.
തൊടുപുഴയിലേക്ക് പോവുകയായിരുന്ന മേലുകാവ് കാഞ്ഞിരം കവല സ്വദേശി ബിജു  കിഴവനാൽ  ആണ് ആദ്യം അപകടത്തിൽ പെട്ടവരെ കണ്ടത്. തുടർന്ന് ബിജു സംഭവ സ്ഥലത്തെത്തിയ നാട്ടുകാരും  ഒത്തുചേർന്ന് രക്ഷാപ്രവർത്തനം നടത്തുവാൻ ആരംഭിച്ചുവെങ്കിലും ഞെരുങ്ങി പോയ ക്യാബിൻ ഉള്ളിൽ പെട്ടവരെ രക്ഷിക്കാൻ പ്രയാസപ്പെട്ടു. മേലുകാവിനടുത്ത് നാഷണൽ പെർമിറ്റ് ട്രക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.
       അപകടം നടന്ന ഉടൻ തന്നെ ഇവർ അറിയിച്ച പ്രകാരം തൊടുപുഴ ,മൂലമറ്റം, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുമുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പാഞ്ഞെത്തി ഗ്യാസ് കട്ടറും മറ്റുമുപയോഗിച്ച് ക്യാബിൻ മുറിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
ഡ്രൈവർ കൂടുതൽ ഉൾഭാഗത്ത് ഞെരിഞ്ഞു പോയതിനാൽ തുടർന്ന് മുട്ടത്തു നിന്നുമുള്ള എസ് ജെ സോമിൽ ഉടമസ്ഥതയിലുള്ള ക്രയിൻ  സർവീസ് എത്തി ക്യാബിൻ ഉയർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ക്രെയിൻ ഉടമയായ തോമസിൻ്റെ  മകൻ ജോഷിയാണ് ഡ്രൈവർ ഇല്ലാതിരുന്ന സാഹചര്യത്തിൽ പിതാവിനേയും കൂട്ടി സംഭവസ്ഥലത്ത് ഓടിയെത്തിയത്. 
        കൊണ്ടു പോകുമ്പോൾ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഡ്രൈവർ ആശുപത്രിയിലെത്തിയപ്പോൾ മരിച്ചിരുന്നു. ഒരാൾ നിരീക്ഷണത്തിലാണ്. 
      ഇടുക്കി ജില്ലാ എം പി അഡ്വ.ഡീൻ കുര്യാക്കോസ്,ഇടുക്കി ജില്ലാ  പോലീസ് സൂപ്രണ്ട് വി യു കുര്യാക്കോസ് ഐപിഎസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തോമസ് സി. വടക്കേൽ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ഫെർണാണ്ടസ് വാർഡ് മെമ്പർമാരായ റ്റി.ജെ ബെഞ്ചമിൻ പ്രസന്ന സോമൻ, ഇടുക്കി കോട്ടയം ജില്ലകളിലെ പോലീസ് അധികാരികൾ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.