ചിത്ര രചനയിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ സജ*

  1. Home
  2. MORE NEWS

ചിത്ര രചനയിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ സജ*

ചിത്ര രചനയിൽ വേഗത കൊണ്ട് വിസ്മയം തീർത്ത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഫാത്തിമ സജ*


ചെർപ്പുളശ്ശേരി :സ്റ്റെൻസിൽ ആർട്ടിൽ 6 ദിവസം കൊണ്ട് 180 ചിത്രങ്ങൾ വരച്ചാണ് ഫാത്തിമ സജ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. മാരായമംഗലം  കുളപ്പട ഒറവകിഴായിൽ അബ്ദുൽ നാസർ സൗദ ദാമ്പതികളുടെ മകളാണ് ഫാത്തിമ സജ. സിനിമാതാരങ്ങളും സ്പോർട്സ് താരങ്ങളും രാഷ്ട്രീയ നേതാക്കളും  അടങ്ങുന്ന   നിരവധി പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളാണ് വർച്ചത് . ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നിലവിൽ ഉണ്ടായിരിന്ന റെക്കോർഡ് 50 ആർട്ടുകൾ  ആയിരിന്നു അതിനെ   6 ദിവസം കൊണ്ട് 180 ആർട്ടുകൾ ആക്കിയാണ് സജ റെക്കോർഡ് നേടിയത് ഇതിന് പുറമെ അറബിക് കാലിഗ്രാഫി, ഇംഗ്ലീഷ്‌കാലിഗ്രാഫി, പെൻസിൽ ഡ്രോയിങ് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട് .Ch
 സ്കൂൾ മാഗസീനിൽ   ചെറിയ ചിത്രങ്ങൾ വരച്ചാണ് സജയുടെ തുടക്കം 8 ആം ക്ലാസ് മുതൽ തന്നെ സ്റ്റെൻസിൽ ആർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്   മതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രോത്സാഹനമാണ് സജക്ക് ഇതിലേക്ക് പ്രചോദനമായത്  തൂത ദാറുൽ ഉലും ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം 10 ക്ലാസ്സ് കഴിഞ്ഞതാണ് സജ.     കുളപ്പട ഒറവകിഴായിൽ അൽമദ്രസത്തു സിദ്ധീഖിയ്യ യിൽ പ്ലസ്ടു വിദ്യാർത്ഥിനി യുമാണ് . വേർഡ് ആർട്ട്,ലീഫ് ആർട്ട് എന്നിവ പോലെയുള്ള പുതിയ മേഖലകളിൽ പരീക്ഷണം നടത്തികൊണ്ടിരിക്കുകയാണ് സജ. സ്റ്റെൻസിൽ ആർട്ടിൽ ഏഷ്യ റെകോർഡിലും  സെലക്ഷൻ നേടിയിട്ടുണ്ട്  .മകളുടെ കഴിവിൽ അതിയായ സന്തോഷവാനാണ് പിതാവ് അബ്ദുൽ നാസർ.
🖋️  ഒ.കെ ഷൗക്കത്ത്അലി  കുളപ്പട