*സ്റ്റെൻസിൽ ആർട്ടിൽ വീണ്ടും വിസ്മയം തീർത്ത് ഏഷ്യൻ റെകോർഡ് നേടി ഫാത്തിമ സജ*

ചെർപ്പുളശ്ശേരി :സ്റ്റെൻസിൽ ആർട്ടിൽ 6 ദിവസം കൊണ്ട് 180 ചിത്രങ്ങൾ വരച്ച് റെകോർഡുകൾ നേടി ഫാത്തിമ സജ India book of Records, Asia Book of Records, world Records Union, Nepal Records Book, Osmar susilo എന്നീ റെകോർഡുകൾ ആണ് നേടിയത് മാരായമംഗലം കുളപ്പട ഒറവകിഴായിൽ അബ്ദുൽ നാസർ സൗദ ദാമ്പതികളുടെ മകളാണ് ഫാത്തിമ സജ. സിനിമാതാരങ്ങളും സ്പോർട്സ് താരങ്ങളും രാഷ്ട്രീയ നേതാക്കളും അടങ്ങുന്ന നിരവധി പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളാണ് വരച്ചത് . നിലവിൽ ഉണ്ടായിരിന്ന റെക്കോർഡ് 50 ആർട്ടുകൾ ആയിരിന്നു അതിനെ 6 ദിവസം കൊണ്ട് 180 ആർട്ടുകൾ ആക്കിയാണ് സജ റെക്കോർഡ് നേടിയത് ഇതിന് പുറമെ അറബിക് കാലിഗ്രാഫി, ഇംഗ്ലീഷ്‌കാലിഗ്രാഫി, പെൻസിൽ ഡ്രോയിങ്,വേർഡ് ആർട്ട്, ലീഫ് ആർട്ട് എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്
.
സ്കൂൾ മാഗസീനിൽ ചെറിയ ചിത്രങ്ങൾ വരച്ചാണ് സജയുടെ തുടക്കം 8 ആം ക്ലാസ് മുതൽ തന്നെ സ്റ്റെൻസിൽ ആർട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട് മതാപിതാക്കളുടെയും കൂട്ടുകാരുടെയും പ്രോത്സാഹനമാണ് സജക്ക് ഇതിലേക്ക് പ്രചോദനമായത് തൂത ദാറുൽ ഉലും ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്‌വൺ സയൻസ് വിദ്യാർത്ഥിനിയാണ് സജ . മകളുടെ കഴിവിൽ അതിയായ സന്തോഷവാനാണ് സൗദിയിലുള പിതാവ് അബ്ദുൽ നാസർ.