തൂതപ്പുഴയോരത്ത് ഇനിയുമൊരു പ്രളയം വരുമോയെന്ന ആശങ്ക, മഴയില്‍ പുഴ കരകവിഞ്ഞൊഴുകി

  1. Home
  2. MORE NEWS

തൂതപ്പുഴയോരത്ത് ഇനിയുമൊരു പ്രളയം വരുമോയെന്ന ആശങ്ക, മഴയില്‍ പുഴ കരകവിഞ്ഞൊഴുകി

Tree


പാലക്കാട്: ഇനിയുമൊരു പ്രളയം വരുമോയെന്ന ആശങ്കയിൽ തൂതപ്പുഴയോരവാസികള്‍. കഴിഞ്ഞ ദിവസങ്ങളിലായി തിമര്‍ത്തു പെയ്ത മഴയില്‍ പുഴ കരകവിഞ്ഞൊഴുകുകയും നെല്‍പാടങ്ങളിലേക്ക് കയറിയതുമാണ് പ്രദേശവാസികളുടെ ഉറക്കം കളയുന്നത്. കാഞ്ഞിരപ്പുഴ ഡാം തുറന്നു പുഴയില്‍ ഒഴുക്ക് ശക്തമായിരുന്നു കൂടാതെ കനത്ത മഴയിൽ കുത്തൊഴുക്കും വര്‍ധിച്ചട്ടുണ്ട്. ഇന്നലെ രാവിലെയും വൈകിട്ടും പെയ്ത ശക്തമായ മഴയില്‍ തോടുകളും കുളങ്ങളും കിണറുകളും നിറഞ്ഞു കവിഞ്ഞു. 
വിളയൂർ, മൂർക്കനാട്, തിരുവേഗപ്പുറ, കുലുക്കല്ലൂർ, പുലാമന്തോൾ, ഏലംകുളം പഞ്ചായത്തുകളിലെ പുഴയോരവാസികളാണ് ആശങ്കയില്‍ കഴിയുന്നത്. തൂതപ്പുഴ നിറഞ്ഞ് പലയിടങ്ങളിലും കരയിലേക്ക് വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. മുൻവർഷങ്ങളിൽ വെള്ളപ്പൊക്ക ദുരിതം നേരിട്ട ഒട്ടേറെ പ്രദേശങ്ങളാണ് ഇവിടെയുള്ളത്. പുലാമന്തോൾ പഞ്ചായത്തിലെ തിരുത്ത്, കട്ടുപ്പാറ, ചെമ്മല, വളപുരം ഭാഗങ്ങളിൽ പാടത്തേക്കു വെള്ളം കയറി. വിളയൂർ പഞ്ചായത്തിലെ പടിഞ്ഞാറ്റുമുക്ക്, എടപ്പലം കോട്ടേംകുന്ന് ഭാഗങ്ങളിലെ പാടശേഖരങ്ങളിലേക്കു പുഴവെള്ളം കയറി.