കോരയാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങി;

കഞ്ചിക്കോട്: കോരയാർ പുഴയിൽ വീണ്ടും മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ കൊയ്യാമരക്കാടും പാറപ്പിരിവിലും നരകംപുള്ളിയിലും മീനുകൾ ചത്തിട്ടുണ്ട്. ചെറിയ മത്സ്യങ്ങളാണു കൂടുതലും ചത്തിട്ടുള്ളത്.
സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് അന്വേഷണത്തിനു നിർദേശം നൽകിയട്ടുണ്ട് കൂടാതെ വെള്ളത്തിന്റെ സാംപിൾ പരിശോധനയ്ക്കു ശേഖരിച്ചിട്ടുണ്ട്. എന്നാൽ വെള്ളത്തിനു നിറവ്യത്യാസവും രൂക്ഷഗന്ധമുണ്ടെന്നും കമ്പനികളിൽ നിന്നുള്ള രാസമാലിന്യം പുഴയിൽ കലർന്നെന്നാണു നാട്ടുകാരുടെ പരാതി.
വെള്ളത്തിന്റെ ഓക്സിജൻ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നു മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കോരയാർ പുഴയിൽ മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.