മായം ചേർക്കലിനെതിരായ സന്ദേശവുമായി ഭക്ഷ്യമേള ...

ചെർപ്പുളശ്ശേരി. നാട്ടുരുചികളുമായി കൂട്ടുകൂടു ... ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശ പ്രചാരണാർത്ഥം ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിൽ രുചിക്കൂട്ട് എന്ന പേരിൽ നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ കിണ്ണത്തപ്പം ,പൂവട ,ഗോതമ്പ് ഇലയട, റാഗിപ്പുട്ട് ,മുട്ടപ്പാലട ,ഓമക്കായ എരിശ്ശേരി ,പുളിയിഞ്ചി ,പാൽപ്പായസം ,പാലടപ്പായസം ,ബിസ്ക്കറ്റ് അപ്പം, പത്തിരി ,സ്പോഞ്ച് കേക്ക്, ശർക്കര വരട്ടി ,ചക്കവറവ് ,ഉണ്ണിയപ്പം ,വട്ടപ്പത്തിരി, പഴംപൊരി ,പരിപ്പ് വട ,ഗോതമ്പ് നൂൽപുട്ട് ,പപ്പട വട ,ഇടിച്ചക്ക കട്ലറ്റ് തുടങ്ങി നൂറിലധികം വ്യത്യസ്ത വിഭവങ്ങളാണ് ഒരുക്കിയത് .കുട്ടികൾക്ക് രുചിച്ചു നോക്കാനും അവസരം നൽകി .പ്രധാനാധ്യാപിക കെ.എ. സീതാലക്ഷ്മി ,ശാസ്ത്ര ക്ലബ്ബ് കൺവീനർ എൻ.അച്യുതാന്ദൻ ,കെ.മഞ്ജു ,ബി.പി. ഗീത ,സി.പി.ജലജ ,
എൻ.ജിജി ,
സി.പി.മുഹമ്മദ് മൻസൂർ ,കെ.യു. റസ്‌ല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
എൻ.ജിജി ,
സി.പി.മുഹമ്മദ് മൻസൂർ ,കെ.യു. റസ്‌ല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .