ധോണിയിൽ കാട്ടാനയെ കൂട്ടിലാക്കിയവർക്ക് വനം മന്ത്രിയുടെ അഭിനന്ദനം

  1. Home
  2. MORE NEWS

ധോണിയിൽ കാട്ടാനയെ കൂട്ടിലാക്കിയവർക്ക് വനം മന്ത്രിയുടെ അഭിനന്ദനം

ആന


പാലക്കാട് ധോണി മേഖലയില്‍ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.ആന
മുണ്ടൂരിനും ധോണിയ്ക്കും ഇടയിലുള്ള വനാതിർത്തിയിൽ വെച്ച് രാവിലെ കാട്ടാനയ്ക്ക് മയക്കുവെടി വെച്ചതു മുതൽ ധോണിയിൽ തയ്യാറാക്കിയ കുട്ടിലേക്ക് ആനയെ എത്തിക്കുന്നതു വരെ ഏറെ ശ്രമകരമായ ജോലിയായിരുന്നു ദൗത്യസംഘം നിർവ്വഹിച്ചത്. വയനാട്ടിലും പാലക്കാടുമായി കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ദൗത്യസംഘത്തിൻ്റെ കഠിന പ്രയത്നത്തിൻ്റെ ഫലമായി ശ്രമകരമായ മൂന്ന് ദൗത്യങ്ങളാണ് വിജയകരമായി പൂർത്തിയാക്കാനായതെന്നും മന്ത്രി പറഞ്ഞു.