വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

  1. Home
  2. MORE NEWS

വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

dead suicide murder


ഉത്തർ പ്രദേശ് : ഖുഷി ന​ഗറിൽ വിഷം കലർന്ന മിഠായി കഴിച്ച് നാല് കുട്ടികൾക്ക് ദാരുണാന്ത്യം.രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.

മിഠായികള്‍ കുട്ടികളുടെ വീടിനു മുന്നിലേക്ക് ആരോ എറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതെടുത്തു കഴിച്ച കുട്ടികൾക്കാണ് ബോധരഹിതർ ആകുകയും പിന്നീട് മരിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

മരിച്ച മൂന്നു കുട്ടികളും ബന്ധുക്കൾ ആണ്. ആംബുലന്‍സ് വരാന്‍ വൈകിയതും മരണകാരണമായിട്ടുണ്ടാവാമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.