ഗ്യാസ് ഇൻസെന്റീവ് പുനസ്ഥാപിക്കണം. രാജു അപ്സര

കൊച്ചി. കമ്പനികൾ നൽകികൊണ്ടിരുന്ന ഇൻസന്റീവ് പിൻവലിക്കുന്നതോടുകൂടി ഒരു സിലണ്ടറിന് 240 രൂപയോളം വർദ്ധനവ് ഉണ്ടാകും. നിലവിൽ 1780 രൂപക്ക് വാങ്ങുന്ന സിലിണ്ടർ ഇനി രണ്ടായിരം രൂപയിലധികം കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് . ഇപ്പോൾ തന്നെ ഹോട്ടൽ റസ്റ്റോറന്റ് മേഖല തകർച്ചയിലാണ് പോയികൊണ്ടിരിക്കുന്നത്. ഗ്യാസിന് വില വർധിക്കുന്നത്തോടുകൂടി സ്വാഭാവികമായും ഹോട്ടൽ സാധനങ്ങൾക്ക് വില വർധിപ്പിക്കേണ്ടിവരും.അത് വീണ്ടും കച്ചവടത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വാണിജ്യ സിലണ്ടറുകൾക്ക് നിലവിലുള്ള ടാക്സ്സ് ഒഴിവാക്കാൻ സർക്കാർ തയ്യാറാകണം. അരിക്കും പച്ചക്കറികൾക്കുമുൾപ്പടെ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗ്യാസിന്റെ വിലവർദ്ധനവ് മറ്റൊരു ഇരുട്ടടിയാണ്. ഇൻസെൻ്റീവ് പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ആവശ്യപ്പെട്ടു.