നൃത്തം തടസ്സപ്പെടുത്തിയതിൽ പങ്കില്ല'; പാലക്കാട് ജില്ലാ ജഡ്ജി

  1. Home
  2. MORE NEWS

നൃത്തം തടസ്സപ്പെടുത്തിയതിൽ പങ്കില്ല'; പാലക്കാട് ജില്ലാ ജഡ്ജി

Palakad


പാലക്കാട്:  ഡോ നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതിൽ വിശദീകരണവുമായി പാലക്കാട് ജില്ല ജഡ്ജി കലാം പാഷ. മതപരമായ കാര്യങ്ങളാൽ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നു എന്നും നൃത്തം തടസ്സപ്പെടുത്തിയതിൽ പങ്കില്ലന്നും  അദ്ദേഹം പറഞ്ഞു. 

തന്റെ ജീവനക്കാരൻ ശബദം കുറക്കാൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നൃത്തം തടസപ്പെടുത്താൻ നിർദേശിച്ചിട്ടില്ല എന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: കെ സുധീരിന് അയച്ച കത്തല്‍ അദ്ദേഹം  വിശദീകരിച്ചു.

കലാകാരി എന്ന നിലയിൽ അപമാനിക്കപ്പെട്ടു എന്ന് നർത്തകി നീന പ്രസാദ് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. പരിപാടിയിൽ ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കുന്നതിനിടെ പരിപാടി തുടങ്ങി
ഏതാനും മിനിറ്റുകൾക്ക് ശേഷം  പരിപാടി നിർത്തിവെയ്ക്കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കൽപ്പിച്ചെന്ന അറിയിപ്പ് ദുഃഖമുണ്ടാക്കിയെന്നും നീന പ്രസാദ് കുറിപ്പിൽ ഉൾപ്പെടുത്തി. ഇതിന് മറുപടിയായിട്ടാണ്  ജില്ല ജഡ്ജി കലാം പാഷ രംഗത്തെത്തിയത്.