കുഞ്ഞിനെ കാണാൻ ഭർത്താവ് ദുബായിയിൽ നിന്നും എത്തി; നിമിഷങ്ങൾക്കകം ഭാര്യ കുഴഞ്ചവീണു മരിച്ചു

കാസര്‍കോട്: ദുബൈയില്‍ നിന്നെത്തിയ ഭര്‍ത്താവിന്റെ കൈയില്‍ 28 ദിവസം പ്രായമായ കുഞ്ഞിനെ എല്‍പ്പിച്ച് വെള്ളമെടുക്കാന്‍ പോയ യുവതി കുഴഞ്ഞു വീണു മരിച്ചു.
ആരിക്കാടി മുഹ്യദ്ധിന്‍ നഗറിലെ മുഹമ്മദ് അഷ്റഫിന്റെ ഭാര്യയും മഞ്ചേശ്വരം മൊര്‍ത്തണയിലെ അബ്ദുള്ള ആയിഷ ദമ്ബതികളുടെ മകളായ സഫാന(25)യാണ് മരണപ്പെട്ടത്. രണ്ട് വര്‍ഷം മുമ്ബാണ് ഇവരുടെ വിവാഹം നടന്നത്.
ഒരു മാസത്തിന് മുമ്ബ് ആശുപത്രിയില്‍ പ്രസവിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച ആരിക്കാടിയിലെ ഭര്‍തൃവീട്ടില്‍ എത്തുകയായിരുന്നു. ദുബൈയിലായിരുന്ന അഷ്റഫും ഉച്ചയോടെ വീട്ടിലെത്തി കുഞ്ഞിനെയും മാതാവിനെയും കണ്ടു. നിമിഷങ്ങള്‍ക്കകം സഫാന കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ കുമ്ബള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.