ഫുട്ബോൾ മത്സരത്തിൽ ഫൈനൽ മത്സരത്തിൽ പൗരസമിതി നൽകുന്ന ട്രോഫികൾ കൈമാറി

ചെർപ്പുളശ്ശേരി ഹൈസ്കൂൾ മൈതാനീയിൽ നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ ഫൈനലിലെ ഏറ്റവും നല്ല കളിക്കാരനുള്ള ഡോ: പി.എസ്സ്.കൃഷ്ണദാസ് സ്മാരക ട്രോഫി, ഏറ്റവും നല്ല ഗോൾകീപ്പർ ക്കുള്ള എം.കുമാരൻ സ്മാരക ട്രോഫി, ഏറ്റവും നല്ല ഫോർവേഡിനുള്ള പൊക്കാളത്ത് ഗോവിന്ദരാജൻ സ്മാരക ട്രോഫി എന്നിവ ജനകീയ ഫുട്ബോൾ ടൂർണ്ണമെൻ്റ് കമ്മിറ്റി ഭാരവാഹികളായ അയൂബ്, വി.പി.ഷമീജ്, ബച്ചു എന്നിവർക്ക് പൗരസമിതി അംഗങ്ങളായ കെ.ബാലകൃഷ്ണൻ, പി.പി.വിനോദ് കുമാർ, കെ.എ.ഹമീദ് എന്നിവർ കൈമാറുന്നു.