എസ് ഡി ടി യു ജില്ലാ ഓഫീസ് ഉത്ഘാടനവും, സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നൽകി

ഷൊർണൂർ: സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ(എസ് ഡി ടി യു ) പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനവും സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നൽകി.
ഷൊർണൂരിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഏ വാസു പതാക ഉയർത്തി ഓഫീസിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ
ജില്ലാ പ്രസിഡൻറ് സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നൽകി. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് വാസു സംസ്ഥാന ജനറൽ സെക്രട്ടറി നിസാമുദ്ദീൻ, സംസ്ഥാന വൈസ് പ്രസിഡൻറ് ഇ എസ് കാജാ ഹുസൈൻ, സംസ്ഥാന സെക്രട്ടറി സലീം കരാടി, എസ് ഡി പി ഐ ഷൊർണൂർ മണ്ഡലം പ്രസിഡണ്ട് റഹീം തൂത എന്നിവർ സംസാരിച്ചു.എസ് ഡി ടി യു ജില്ലാ സെക്രട്ടറി വാസു വല്ലപ്പുഴ സ്വാഗതവും, ഷോർണൂർ ഏരിയ സെക്രട്ടറി ആലിക്കുട്ടി നന്ദിയും പറഞ്ഞു