പാർലമെന്റിന്റെ പ്രതിരൂപം സമ്മാനിച്ചത് കൗതുകമായി.

പെരിന്തൽമണ്ണ:* രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പാർലമെന്റിന്റെ പ്രതിരൂപം രാഹുൽ ഗാന്ധിക്ക് കെ.പി സി.സി സെക്രട്ടറി വി.ബാബുരാജ് സമർപ്പിച്ചത് കൗതുകമായി.
സെപ്റ്റംബർ ഏഴിന് സാഗര ഭൂമികയായ കന്യാകുമാരിയിൽ നിന്നു പ്രയാണമാരംഭിച്ച പദയാത്ര മലപ്പുറം ജില്ലയിൽ മൂന്നു ദിവസത്തെ പര്യാടനത്തിൽ 72 കിലോമീറ്ററാണ് പിന്നിട്ടത്.
ചുരം വഴി തമിഴ് നാട്ടിലേക്കും കർണാടകയിലേക്കും പ്രവേശിച്ച യാത്ര 3751 കി. മീറ്ററുകൾ പിന്നിട്ട് അടുത്ത വർഷം 3 ന് കാശ്മീരിൽ സമാപിക്കുമ്പോൾ
ചില മാറ്റങ്ങളുടെ കാറ്റ് വീശുന്നതിന്റെ സൂചകമായി മലച്ചുറം ജില്ലയിൽ സമാപന ദിവസം പാർലമെന്ററിന്റെ പ്രതിരൂപം ഉപഹാരമായി സമർപ്പിച്ചത് വേറിട്ട കാഴ്ചയായി.
പ്രത്യാശയുടെ പൊൻകിരണങ്ങൾ കൊച്ചു മലപ്പുറത്തു നിന്നും സ്ഫുരിക്കുമ്പോൾ മതേതര ഇന്ത്യയുടെ രാജകുമാരന് യാത്രയിലുടനീളം ശക്തിപകരാൻ ഇത് സഹായകമാകുമെന്നാണ് മലപ്പുറത്തുകാരുടെ പ്രതീക്ഷ.
ചടങ്ങിൽ എം.പി മാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ,വയനാട് ഡി.സി.സി പ്രസിഡന്റ് എൻ. ഡി അപ്പച്ചൻ, എം.ലിജു തുടങ്ങിയവ സന്നിഹിതരായി.