ലിഫ്റ്റ്കളെ നൂതന ഇന്റലിജന്റ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന 'വാച്ച്' ഐ ഒടി അധിഷ്ഠിത സ്മാർട്ട് സർവ്വീസ് ടെക്നോളജിയുമായി ജോൺസൺ ലിഫ്റ്റ്.

  1. Home
  2. MORE NEWS

ലിഫ്റ്റ്കളെ നൂതന ഇന്റലിജന്റ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന 'വാച്ച്' ഐ ഒടി അധിഷ്ഠിത സ്മാർട്ട് സർവ്വീസ് ടെക്നോളജിയുമായി ജോൺസൺ ലിഫ്റ്റ്.

ലിഫ്റ്റ്കളെ നൂതന ഇന്റലിജന്റ് സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന 'വാച്ച്' ഐ ഒടി അധിഷ്ഠിത സ്മാർട്ട് സർവ്വീസ് ടെക്നോളജിയുമായി ജോൺസൺ ലിഫ്റ്റ്.


കൊച്ചി: ഇന്ത്യയിലെ മുൻനിര ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിർമ്മാതാക്കളായ ജോൺസൺ ലിഫ്റ്റ്സ് അവതരിപ്പിക്കുന്ന വാച്ച് ഒരു ഐഒടി അധിഷ്ഠിത വയർലെസ് സോഫ്‌റ്റ്‌വെയർ പ്രവർത്തനത്തിന് തുടക്കമായി.
 ലിഫ്റ്റിന്‍റെ പ്രവർത്തനത്തെ മനസ്സിലാക്കുകയും, നിരീക്ഷിക്കുകയും, മുന്നറിയിപ്പ് നൽകുകയും ലിഫ്റ്റിലെ ഐഒടി ഉപകരണം വഴി നിങ്ങളുടെ ലിഫ്റ്റുകളെ ഡാറ്റാ സെന്‍ററുമായി ബന്ധിപ്പിക്കുന്ന വയർലെസ് സോഫ്‌റ്റ്‌വെയറാണ് വാച്ച് (“WATCH”  - Wireless Assessment to Troubleshoot Channelize & Host). ഈ പുതിയ സാങ്കേതികവിദ്യ ലിഫ്റ്റുകളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുകയും ഉപഭോക്താക്കൾക്ക് ഉടനടി ആവശ്യമായ സഹായം ലഭിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധർക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്നതിനും ഒരു നൂതന ഇന്റലിജന്റ് സോഫ്‌റ്റ്‌വെയറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ലിഫ്റ്റിന്‍റെ കാര്യക്ഷമമായ പ്രവത്തനത്തെ നിലനിർത്തി അതുവഴി ലിഫ്റ്റിന്‍റെ വിശ്വാസ്യത മെച്ചപ്പെടുത്താനും കഴിയുന്നു.

ലിഫ്റ്റിന്‍റെ എല്ലാ സുപ്രധാന ഘടകങ്ങളിലും സ്ഥാപിച്ചിട്ടുള്ള സെൻസറുകൾ വഴി അവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ലിഫ്റ്റുകളുടെ പ്രവർത്തനത്തെ തുടർച്ചയായി നിരീക്ഷിച്ച് അതുവഴി ലിഫ്റ്റിന്‍റെ ഉപകരണങ്ങൾക്ക് ഉണ്ടാകാവുന്ന സാധ്യമായ തകരാറുകൾ മുൻകൂട്ടി പ്രവചിക്കുന്നതിലൂടെ ലിഫ്റ്റിന്‍റെ പ്രവത്തനത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്നു.

ജോൺസൺ ലിഫ്റ്റ്സ് ഇൻസ്റ്റാൾ ചെയ്ത വാച്ച് സിസ്റ്റം ഒരു ആധുനിക ഡിജിറ്റൽ ലിഫ്റ്റുകളിലേക്കുള്ള ചുവടുവയ്പ്പാണ്. ഈ സാങ്കേതികവിദ്യയുടെ പ്രധാന നേട്ടമെന്നത് നിർണ്ണായക ഘടകങ്ങളുടെ തേയ്മാനം മുൻകൂട്ടി വിശകലനം ചെയ്ത് സമയബന്ധിതമായി മാറ്റിസ്ഥാപിക്കുന്നതിനും അതുവഴി ലിഫ്റ്റിന്‍റെ പ്രവത്തനത്തെ മെച്ചപ്പെടുത്തുന്നതിനും കാരണമാകുന്നു. യാത്രക്കാർ ലിഫ്റ്റിൽ അകപ്പെട്ടാൽ വാച്ച് ടെക്നോളജി വഴി സാങ്കേതിക വിദഗ്ധർക്ക് തത്സമയം നിർദ്ദേശങ്ങൾ നൽകുകയും ഉടനടി അത്  വിശകലനം ചെയ്‌ത്‌  വേണ്ട നടപടികൾ സ്വീകരിക്കാനും അത്  പരിഹരിക്കാനും സാധിക്കുന്നു.

വാച്ച് ഫീച്ചറിന്‍റെ ലോഞ്ചിൽ ജോൺസൺ ലിഫ്റ്റിലെ കൺട്രി ഹെഡ് & മാർക്കറ്റിംഗ് ഹെഡ് ആൽബർട്ട് ധീരവിയം സംസാരിച്ചു. ലിഫ്റ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുകയും ലിഫ്റ്റുകളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഐഒടി എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുരക്ഷയും വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവഴി വികസിപ്പിച്ച അനുഭവങ്ങളും വിശകലനങ്ങളും സ്വാഭാവികമായും ഐഒടി  ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള മറ്റ് ജോൺസൺ ലിഫ്റ്റുകളിൽ പ്രയോഗിക്കും. ഈ ഐഒടി അധിഷ്ഠിത സേവനം ഭാവിയിലെ ആധുനിക ലിഫ്റ്റുകളുടെ ഡിജിറ്റൽ പരിണാമമാണിത്.

കാര്യക്ഷമമായ ട്രബിൾഷൂട്ടിംഗിൽ, ഡാറ്റ ഇന്റർനെറ്റ് വഴി സെർവറിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും അത് ഡാഷ്ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിവരങ്ങളും ടൈം സ്റ്റാമ്പുകൾ ഉപയോഗിച്ച് സെർവറിൽ സംഭരിച്ചിരിക്കുന്നതിനാൽ ഭാവിയിൽ റഫറൽ ആവശ്യങ്ങൾക്കായി വിവരങ്ങളുടെ ശേഖരണം ഉപയോഗിക്കാനാകും.

ഐഒടി ഇക്കോസിസ്റ്റത്തിൽ വരുന്ന  വെബ്-പ്രാപ്‌തമാക്കിയ സ്മാർട്ട് ഉപകരണങ്ങൾ വഴി പരിസ്ഥിതിയിൽ നിന്ന് നേടുന്ന ഏതൊരു വിവരവും ശേഖരിക്കുന്നതിനും അയയ്ക്കുന്നതിനും, പ്രവർത്തിക്കുന്നതിനും സെൻസറുകൾ അല്ലെങ്കിൽ ആശയവിനിമയ ഹാർഡ്‌വെയർ പോലുള്ള കോർത്തിണക്കിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. നിർദ്ദേശങ്ങൾ നൽകാനോ ഡാറ്റ ആക്‌സസ് ചെയ്യാനോ ആളുകൾക്ക് ഉപകരണങ്ങളുമായി ഇടപഴകാൻ കഴിയുമെങ്കിലും,  ഉപകരണങ്ങൾ മനുഷ്യന്റെ ഇടപെടലില്ലാതെ തന്നെ മിക്ക ജോലികളും ചെയ്യുന്നു.

ഉപഭോക്താക്കൾളുടെ സുരക്ഷ, മികച്ച സേവനങ്ങൾ, സ്ഥിരതയുള്ള പ്രകടനം എന്നിവ നൽകുന്നതിന് പ്രതിജ്ഞാബദ്ധമാണ്. വാച്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകാനാണ് ജോൺസൺ ലിഫ്റ്റ്സ് ലക്ഷ്യമിടുന്നത്. 
പി.ആർ.സുമേരൻ.

(പി.ആർ.ഒ) 9446190254