മാധ്യമപ്രവർത്തകൻ ഐ. ആർ. പ്രസാദിന്റെ ചെറുകഥകളുടെ സമഹാരമായ അരാഷ്ട്രീയം സാഹിത്യകാരനും പുസ്തകം പ്രകാശനം ചെയ്‌തു

മലപ്പുറം. മാധ്യമപ്രവർത്തകൻ ഐ. ആർ. പ്രസാദിന്റെ ചെറുകഥകളുടെ സമഹാരമായ അരാഷ്ട്രീയം സാഹിത്യകാരനും മാധ്യമപ്രവർത്തകനായ വി.മുസഫർ അഹമ്മദ് പ്രകാശനം ചെയ്തു.
മാധ്യമ രംഗത്തു നിന്ന് രചിക്കപ്പെട്ട പൊതിച്ചോറാണ് ഐ.ആർ പ്രസാദിന്റെ കഥകൾ. അധ്യാപകരുടെ ജീവിത ക്ലേശങ്ങൾ കാരൂരിന് വിഷയമായതുപോലെ താഴ്ന്ന വരുമാനക്കാരായ ജേണലിസ്റ്റുകളുടെ ജീവിതമാണ് ഈ കഥകളിൽ തെളിയുന്നത്.
പൊളിറ്റിക്കലി കറക്ടാവാൻ ശ്രമിക്കുന്ന രചനകൾ ഏസ്തറ്റിക്കലി കറക്ട് ആവണമെന്നില്ല. എന്നാൽ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും ഒരുപോലെ ചേർത്തു വച്ച രചനകളാണ് ഐ.ആർ പ്രസാദിന്റേത്.മുസാഫിർ പറഞ്ഞു
ബുക്ക് ഫാമിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് വിമൽ കോട്ടക്കൽ പുസ്തകം ഏറ്റുവാങ്ങി. സമീർ മേച്ചേരി,കെ. പ്രസീദ, പി. സുന്ദരരാജൻ എന്നിവർ വായനാനുഭവം പങ്കുവെച്ചു.