കെ മുരളീധരന്റെ മകൻ ശബരീനാഥ്‌ വിവാഹിതനായി

  1. Home
  2. MORE NEWS

കെ മുരളീധരന്റെ മകൻ ശബരീനാഥ്‌ വിവാഹിതനായി

Marriage


കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്റെ മകന്‍ ശബരീനാഥ് വിവാഹിതനായി.

ശനിയാഴ്ച രാവിലെയായിരുന്നു ശബരീനാഥിന്റെ വിവാഹം നടന്നത്. സോണിയയാണ് ശബരീനാഥിന്റെ വധു.

കെ മുരളീധരൻ തന്റെ ഫേസ്ബുക്ക്വി അക്കൗണ്ടിലൂടെയാണ് വിവാഹ വാര്‍ത്ത  പങ്കുവെച്ചത്.

എന്റെ മകൻ ശബരിനാഥ്ന്റെ വിവാഹമായിരുന്നു ഇന്ന് എന്നും സോണിയയാണ് വധു അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു. അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്.
എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും ശബരിക്കും
സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു. എന്നും പറഞ്ഞു കൊണ്ടാണ് മുരളീധരൻ തന്റെ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിച്ചത്.