കെ .ആർ പ്രദീപ് വേൾഡ് മലയാളി ഓർഗനൈസേഷൻ ബഹ്‌റിൻ ചാപ്റ്റർ പ്രസിഡന്റ്; പി.കരുണാകരൻ കുട്ടി സെക്രട്ടറി

  1. Home
  2. MORE NEWS

കെ .ആർ പ്രദീപ് വേൾഡ് മലയാളി ഓർഗനൈസേഷൻ ബഹ്‌റിൻ ചാപ്റ്റർ പ്രസിഡന്റ്; പി.കരുണാകരൻ കുട്ടി സെക്രട്ടറി

.ആർ പ്രദീപ് വേൾഡ് മലയാളി ഓർഗനൈസേഷൻ ബഹ്‌റിൻ ചാപ്റ്റർ പ്രസിഡന്റ്; പി.കരുണാകരൻ കുട്ടി സെക്രട്ടറി


മനാമ: വേൾഡ് മലയാളി ഓർഗനൈസേഷൻ ബഹ്‌റിൻ ചാപ്റ്റർ പ്രസിഡന്റായി കെ.ആർ പ്രദീപിനെയും, സെക്രട്ടറിയായി പി.കരുണാകരൻ കുട്ടിയെയും ട്രഷററായി ശ്യാംകുമാറിനെയും തിരഞ്ഞെടുത്തു. മനാമ ജുഫൈർ അവന്യു സ്യൂട്ട് ഹോട്ടലിൽ ചേർന്ന ഡബ്യുഎംഒ ജനറൽ കമ്മിറ്റി യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. 21 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയും, 101 അംഗ ജനറൽ ബോഡിയും യോഗത്തിൽ രൂപീകരിച്ചു.

കേരളത്തെയും ബഹറിനെയും കോർത്തിണക്കി കൾച്ചറൽ പ്രോഗ്രോമുകളും ടൂറിസം പ്രമോഷൻ പ്രവർത്തനങ്ങളും നടത്തുന്നതിനും പ്രവാസി മലയാളികളെ ഇതിന്റെ ഭാഗമാക്കുന്നതിനും യോഗം തീരുമാനിച്ചു. ബഹ്‌റിൻ മലയാളികളെയും മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ അണിനിരത്തി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ സെക്രട്ടറി സാബു മുരിക്കവേലി, ജോയിന്റ് സെക്രട്ടറി ബിജു എം.പി, ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ബിജു മത്തായി എന്നിവർ പ്രസംഗിച്ചു.