കെ.എസ്.ടി.എ. വെള്ളിനേഴി ബ്രാഞ്ച് സമ്മേളനം

  1. Home
  2. MORE NEWS

കെ.എസ്.ടി.എ. വെള്ളിനേഴി ബ്രാഞ്ച് സമ്മേളനം

കെ.എസ്.ടി.എ. വെള്ളിനേഴി ബ്രാഞ്ച് സമ്മേളനം


ചെർപ്പുളശ്ശേരി. കെ.എസ്.ടി.എ. വെള്ളിനേഴി ബ്രാഞ്ച് വാർഷിക പൊതുസമ്മേളനം അടയ്ക്കാപുത്തൂർ എ യു പി എസിൽ വെച്ച് നടത്തി. വെള്ളിനേഴി ബ്രാഞ്ച് പ്രസിഡന്റ് ബിന്ദു രാജ് അധ്യക്ഷത വഹിച്ച സമ്മേളനം ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ആർ ശ്രീജിത്ത് രക്തസാക്ഷി പ്രമേയവും, കെ പ്രസീത അനുശോചന പ്രമേയവും അവതരിപ്പിച്ചു.Ks
ഉപജില്ലാ വൈസ് പ്രസിഡണ്ട് എസ്.സുരേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ ജനാർദ്ദനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി ഗിരിവാസൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. അർഹരായ അധ്യാപകരുടെ നിയമനം ഉടനെ അംഗീകരിക്കുക,ദേശീയ വിദ്യാഭ്യാസ നിയമം പിൻവലിക്കുക, ഹയർ സെക്കണ്ടറി മേഖലയിൽ കായികാധ്യാപകനെ നിയമിക്കുക, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ തസ്തികയിൽ ഹയർ ഗ്രേഡ് അനുവദിക്കുക, സ്ക്കൂളുകളിൽ ലിംഗനീതി ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം വി.പി. നിഷ, ഉപജില്ല പ്രസിഡണ്ട് ഡോ.കെ അജിത്, ഉപജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം പ്രശാന്ത്, ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ പി.പി. സുബ്രഹ്മണ്യൻ, പി.ബാലസുബ്രഹ്മണ്യൻ, ബബിത, എൻ ശോഭ, സി. ദീപ, എം. ദിവ്യ , എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി
എം. അഞ്ജു ( പ്രസിഡന്റ് ) പി.ഗിരിവാസൻ(വൈസ് പ്രസിഡണ്ട് ) ആർ ശ്രീജിത്ത് (സെക്രട്ടറി) വി അനിത (ജോ.സെക്രട്ടറി ) വി.ആർ സന്ദീപ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു