കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം ഗുരുസ്മരണദിനം

  1. Home
  2. MORE NEWS

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം ഗുരുസ്മരണദിനം

M


ഷോർണ്ണൂർ. കഥകളിചെണ്ടയിലെ ഇതിഹാസ വാദകനും കഥകളി നിരൂപകനുമായ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം  മേളചക്രവർത്തി പദ്മശ്രീ പെരുവനം കുട്ടൻ മാരാരെയും കഥകളി ഗുരു കലാമണ്ഡലം എം. പി. എസ. നമ്പൂതിരിയെയും കലാസാഗർ ആദരിച്ചു.  ഈ ആദരണം ഒരു ദൈവ നിയോഗമായി കരുതുന്നു എന്നും കലാമണ്ഡലം  കൃഷ്ണൻകുട്ടി പൊതുവാളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി പദ്മശ്രീ പെരുവനം കുട്ടൻ മാരാരും കഥകളി ഗുരു  എം പി എസ്  നമ്പൂതിരിയും മറുമൊഴിയിൽ സ്മരിച്ചുM

ഒക്ടോബര് 14നു വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് വള്ളത്തോൾ നഗർ കഥകളി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടികളുടെ ആമുഖ പ്രഭാഷണവും സ്വാഗതവും  ആനന്ദ് നിർവഹിച്ചു.  കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന  അനുസ്മരണ യോഗം ഡോക്ടർ സദനം കൃഷ്ണന്കുട്ടി  ഉദ്ഘാടനം ചെയ്തു.  കലാമണ്ഡലം രാമചന്ദ്രൻ  ഉണ്ണിത്താൻ,  കലാമണ്ഡലം രാജശേഖരൻ, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ,   തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.  കഥകളിയിൽ ഉള്ളതെല്ലാം  പൊതുവാളിലുണ്ടെന്നും പൊതുവാളിൽ ഇല്ല്യാത്ത  ഒന്നും കഥകളിയിൽ ഇല്ല്യ എന്നും  അനുസ്മരണ പ്രഭാഷണത്തിൽ ഏവരും ഓർമ്മിച്ചു പലപ്പോഴും അദ്ദേഹത്തിന്റെ ഒരു നോട്ടം തന്നെ അര്ഥമുളക്കുന്നതായിരുന്നു എന്ന് കൂടി അനുസ്മരണ  പ്രഭാഷണത്തിൽ  സൂചിപ്പിച്ചുM

മലയാളത്തിന്റെ ഭാവഗായകൻ  പി ജയചന്ദ്രൻ  മേള ചക്രവർത്തി പെരുവനം കുട്ടൻ മാരാരെയും കഥകളി ഗുരു കലാമണ്ഡലം എം പി എസ് നമ്പൂതിരിയേയും കലാസാഗറിന്റെ സ്നേഹാദരണം സമർപ്പിച്ചു കലാമണ്ഡവവും സോമന് 2022ലെ കഥകളി വേഷത്തിനുള്ള കലാസാഗർ പുരസ്‌കാരവും   സമർപ്പിച്ചു.

തുടർന്ന്  കലാമണ്ഡലം യശ്വന്ത് , വൈക്കം വിഷ്ണുദേവ് (പാട്ട്),  കലാമണ്ഡലം രവിശങ്കർ,  കലാമണ്ഡലം നിധിൻ കൃഷ്ണ (ചെണ്ട),  കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം നാരായണൻ (മദ്ദളം) തുടങ്ങിയവർ പങ്കെടുത്ത ഇരട്ട മേളപ്പദം അരങ്ങേറി