62-ാം വയസ്സില്‍ കന്നിസ്വാമി; അയ്യന് കാണിക്കയായി കളരിമുറകള്‍

  1. Home
  2. MORE NEWS

62-ാം വയസ്സില്‍ കന്നിസ്വാമി; അയ്യന് കാണിക്കയായി കളരിമുറകള്‍

62-ാം വയസ്സില്‍ കന്നിസ്വാമി; അയ്യന് കാണിക്കയായി കളരിമുറകള്‍


ശബരിമല. കന്നിസ്വാമിയായി മലചവിട്ടിയെത്തി അയ്യപ്പന് കളരിമുറകള്‍ കാണിക്കയായി അര്‍പ്പിച്ച സന്തോഷത്തിലാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശിയായ ദിനേശന്‍ ഗുരുക്കള്‍. പലകുറി ആഗ്രഹിച്ചിരുന്നു എങ്കിലും ഇക്കുറിയാണ് 62 കാരനായ ഗുരുക്കള്‍ക്ക് ശബരിമല ചവിട്ടാന്‍ സാധിച്ചത്. അങ്ങനെ ആദ്യമായി അയ്യപ്പനെ കാണാനെത്തുമ്പോള്‍ കളരി കാണിക്കയായി അവതരിപ്പിക്കണമെന്ന് തീരുമാനമെടുക്കുകയായിരുന്നു.

മാസങ്ങളോളം നീണ്ട പരിശീലനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവിലാണ് ഗുരുക്കള്‍ സന്നിധാനത്തെത്തി ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ കളരി അവതരിപ്പിച്ചത്. 15 അംഗ സംഘമായിട്ടായിരുന്നു കളരിപ്പയറ്റ് കാഴ്ചവെച്ചത്. തെക്കന്‍, വടക്കന്‍, കടത്തനാടന്‍ മുറകളെ കോര്‍ത്തിണക്കിയായിരുന്നു അവതരണം. 1975 ലാണ് ഇദ്ദേഹം കളരി അഭ്യാസം ആരംഭിച്ചത്. കഴിഞ്ഞ 42 വര്‍ഷമായി കളരി പരിശീലനവും നടത്തി വരുന്നു.

ഒരു മണിക്കൂറോളം നീണ്ടുനിന്ന കളരി അഭ്യാസങ്ങളാണ് ഗുരുക്കളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചത്. വാള്‍പ്പയറ്റ്, ഉറുമി പയറ്റ്, കുറുവടിപ്പയറ്റ് തുടങ്ങിയ വിവിധ മുറകള്‍ക്കൊപ്പം അഭ്യാസ പ്രകടനങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.