കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി രൂപീകരിച്ചു.സൂര്യ സുരേഷ് പ്രസിഡന്റ്‌

  1. Home
  2. MORE NEWS

കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി രൂപീകരിച്ചു.സൂര്യ സുരേഷ് പ്രസിഡന്റ്‌

കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി രൂപീകരിച്ചു.


ചെർപ്പുളശ്ശേരി: അച്ചടി രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടനയായ കേരള പ്രിൻ്റേഴ്സ് അസോസിയേഷൻ്റെ ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറി രവി പുഷ്പഗിരി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് വൈ. വിജയൻ ഓൺലൈനായി ആശംസ നേർന്നു. അബ്ദുൾ സമദ് മാട്ടര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ഭാരവാഹികളായ സന്തോഷ് പട്ടാമ്പി, നാസർ തൃത്താല, ഗോപൻ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു. ചെർപ്പുളശ്ശേരി മേഖല കമ്മിറ്റി ഭാരവാഹികളായി അബ്ദുൾ സമദ്, മാട്ടര പ്രസ്സ്, വിജയൻ, ഉദയ പ്രസ്സ് (രക്ഷാധികാരികൾ), സൂര്യ സുരേഷ്, സൂര്യ ഓഫ് സെറ്റ് (പ്രസിഡണ്ട്), സലാം പേങ്ങാട്ടിരി (വൈസ് പ്രസിഡണ്ട്), ഷഹീൻ ( സെക്രട്ടറി), മണികണ്ഠൻ, മുദ്ര പ്രസ്സ്, രവി, ഡിജിലൈൻ (ജോ. സെക്രട്ടറിമാർ), നൗഫൽ, സൈൻ പാർക്ക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.