കൊല്ലങ്കോട് ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം നാളെ* *മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും*

പാലക്കാട്. കൊല്ലങ്കോട് പുതുതായി നിര്‍മ്മിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 14) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൊല്ലങ്കോട് നടക്കുന്ന പരിപാടിയില്‍ കെ. ബാബു എം.എല്‍.എ അധ്യക്ഷനാവും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിശിഷ്ടാതിഥിയാകും. എം.എല്‍.എ ഫണ്ടില്‍ നിന്നുള്ള 3.20 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചത്. കണ്‍ട്രോള്‍ റൂം, മെക്കാനിക്ക് റൂം, ജീവനക്കാര്‍ക്കുള്ള വിശ്രമമുറികള്‍, ശുചിമുറികള്‍ ഉള്‍പ്പെടെ 757 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തില്‍ ഒരേ സമയം നാല് വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ട്.
പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. മുന്‍ എം.എല്‍.എ വി. ചെന്താമരാക്ഷന്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നകുട്ടന്‍, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്യപാല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.