തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത ലീഗ്‌ പ്ര്വർത്തകൻ പിടിയിൽ .

  1. Home
  2. MORE NEWS

തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത ലീഗ്‌ പ്ര്വർത്തകൻ പിടിയിൽ .

തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ  അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത ലീഗ്‌ പ്ര്വർത്തകൻ പിടിയിൽ .


കോയമ്പത്തൂര്‍>തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് വ്യാജ  അശ്ലീല വീഡിയോ അപ്ലോഡ് ചെയ്‌ത ലീഗ്‌ പ്ര്വർത്തകൻ പിടിയിൽ .  കോട്ടയ്ക്കല്‍ ഇന്ത്യാനൂര്‍ സ്വദേശി  അബ്ദുള്‍ ലത്തീഫാണ്( 43) പിടിയിലായത്‌.  മുസ്‌ലീംലിഗിന്റെ സോഷ്യല്‍ മീഡിയ  പ്രചാരകനാണ്‌ പിടിയിലായ  ലത്തീഫ്‌

ചൊവ്വാഴ്ച  രാവിലെ കോയമ്പത്തൂരില്‍ നിന്ന്  തൃക്കാക്കര പൊലീസാണ്‌  പിടികൂടിയത്‌.  ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കും. ട്വിറ്ററില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താനായി നിരവധി കോണ്‍ഗ്രസ് നേതാക്കളും ഈ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്‌തിരുന്നു.  പ്രതിപക്ഷ നേതാവ് വിഡി സതീശനും  ഇതിനെ പിന്തുണച്ചു.  ഇത്തരം വീഡിയോ കിട്ടിയാല്‍ ആരായാലും പ്രചരിപ്പിക്കുമെന്നായിരുന്നു സതീശന്റെ പ്രതികരണം. കേസിൽ വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ്‌ മ്ണഡലം പ്രസിഡൻറ്‌ ഉൾപ്പെയുള്ളവർ റിമാൻഡിലാണ്‌.