പുലാമന്തോൾ പഞ്ചായത്തിൽ ലൈസൻസ് സബ്‌സിഡി ലോൺ മേള

  1. Home
  2. MORE NEWS

പുലാമന്തോൾ പഞ്ചായത്തിൽ ലൈസൻസ് സബ്‌സിഡി ലോൺ മേള

പുലാമന്തോൾ പഞ്ചായത്തിൽ ലൈസൻസ് സബ്‌സിഡി ലോൺ മേള .*  *===========≠==========


പുലാമന്തോൾ:* സംരംഭക വർഷത്തിന്റെ ഭാഗമായി പുലാമന്തോൾ ഗ്രാമ പഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും  സംയുക്തമായി പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ ലൈസൻസ് സബ്‌സിഡി ലോൺ മേള പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ടി സാവിത്രിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ചന്ദ്രമോഹനൻ  പനങ്ങാട് ഉദ് ഘാടനം നിർവഹിച്ചു. മങ്കട ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ശ്രീ എ സുനിൽ സ്വാഗതമപ്പിച്ച പരിപാടിയിൽ പുലാമന്തോൾ പഞ്ചായത്ത്‌ മെമ്പർ മുഹമ്മദാലി ആശംസകളറിയിച്ചു സംസാരിച്ചു. ബാങ്കുകളുടെ പ്രധിനിധിയായി ഗ്രാമീൺ  ബാങ്ക് മാനേജർ ശ്രീമതി. പ്രജിത, നഹാസ് മുഹമ്മദ്‌ ( ജൂനിയർ സുപ്രണ്ട് ), ധന്യ  (ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ ) എന്നിവരും പരിപാടിയിൽ പങ്കെടുത്തു. മേളയില്‍ ബാങ്കില്‍ നിന്നുള്ള ലോണ്‍ സാങ്ഷന്‍ ലെറ്റര്‍,ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, കെ-സ്വിഫ്റ്റ് അക്‌നോളെഡ്ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണവും, സബ്‌സിഡിക്ക്‌ പുതിയ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു.സംരംഭകർക്കുള്ള ഹെല്പ് ഡെസ്ക്കുകൾ ഒരിക്കിയിരുന്നു.വിവിധ ലൈസൻസുകൾ  ലഭ്യമാക്കാനും, ലോൺ- സബ്‌സിഡി പുതിയ അപേക്ഷകൾ സ്വീകരിക്കാനും അവയുടെ സംശയ നിവാരണത്തിനും ഈ ഹെൽപ്‌ഡെസ്‌ക്കുകൾ സഹായകമായി. ഫെഡറൽ ബാങ്ക് പുലാമന്തോൾ ബ്രാഞ്ച്,  ഗ്രാമീൺ  ബാങ്ക് പുലാമന്തോൾ ബ്രാഞ്ച് എന്നിവരുടെ പ്രതിനിധികൾ സംരംഭകരുടെ ലോൺ സംബന്ധമായ സംശയങ്ങൾ ക്ക് മറുപടി കൊടുത്തു.വ്യവസായവകുപ്പ് ഇന്റേൺ അർഷദ് നന്ദി പറഞ്ഞു.