ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യണം: BJP

  1. Home
  2. MORE NEWS

ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യണം: BJP

hotel


ചെർപ്പുളശ്ശേരി :
നഗരസഭയിലെ ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പഴകിയ ഭക്ഷണം പിടിച്ചെടുക്കപ്പെട്ട ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ നഗരസഭ കൈക്കൊള്ളണമെന്ന് BJP ചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡണ്ട് വിനോദ് കുളങ്ങര പ്രസ്താവിച്ചു.

റെയ്ഡുകൾ വെറും പ്രഹസനമായി  മാറുന്നതിന് കാരണം  രാഷ്ട്രീയ ഇടപെടലുകളുടെയും കൈക്കൂലിയുടെയും ഭാഗമായി
കർശന നടപടികൾ  സ്വീകരിക്കാത്തതാണെന്നും BJP ആരോപിച്ചു.

കർശന നടപടികൾ ഉണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.