അമ്മയുടെ പണം ഗെയിം കളിച്ച് നഷ്ടപെടുത്തി; യുവാവ് ജീവനൊടുക്കി.

  1. Home
  2. MORE NEWS

അമ്മയുടെ പണം ഗെയിം കളിച്ച് നഷ്ടപെടുത്തി; യുവാവ് ജീവനൊടുക്കി.

dead suicide murder


കൊഴിഞ്ഞാമ്പാറ: മൊബൈൽ ഫോണിൽ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ട വിഷമത്തിൽ യുവാവ് ജീവനൊടുക്കി.
നാട്ടുകൽ അത്തിക്കോട് പണിക്കർകളം ഷണ്മുഖന്റെ മകൻ സജിത്തിനെ (22) ആണ് കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഓൺലൈൻ ഗെയിം കളിച്ച്  അമ്മയുടെ അക്കൗണ്ടിൽ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിൽ അറിഞ്ഞാൽ വഴക്കുകേൾക്കുമെന്ന ഭയംകൊണ്ടാകാം ജീവനൊടുക്കിയത് എന്നാണു ബന്ധുക്കൾ നൽകിയ മൊഴിയെന്നു പൊലീസ് പറഞ്ഞു.