തമിഴ്നാട്ടിൽ മലയാളികളായ ബിസിനസ് പങ്കാളികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

  1. Home
  2. MORE NEWS

തമിഴ്നാട്ടിൽ മലയാളികളായ ബിസിനസ് പങ്കാളികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Latest


ചെന്നൈ: മലയാളികളായ ബിസിനസ് പങ്കാളികളെ തമിഴ്‌നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിൻ ഗ്രിഗറി ക്രൂസ് (58) സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാർ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരത്തില്‍ മുഴുവൻ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. ഇരുവരും കൊല്ലപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. ധർമ്മപുരിയിൽ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും  ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.