മലയാളി വ്ലോഗര്‍ ദുബൈയില്‍ മരിച്ച നിലയില്‍.

  1. Home
  2. MORE NEWS

മലയാളി വ്ലോഗര്‍ ദുബൈയില്‍ മരിച്ച നിലയില്‍.

blogger girl


ദുബൈ: പ്രശസ്ത വ്ളോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ (21) ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. . ദുബൈ ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്.

ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോ​ഗിലെ ഉള്ളടക്കങ്ങൾ. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഭര്‍ത്താവ് മെഹ്നുവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയില്‍ എത്തിയത്. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ബുധനാഴ്ച നാട്ടിലേക്കയക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി അറിയിച്ചു.