ആന്ധ്രപ്രദേശിലെ മുതിർന്ന സിപിഐ എം നേതാവും തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു.

  1. Home
  2. MORE NEWS

ഹൈദരാബാദ്> ആന്ധ്രപ്രദേശിലെ മുതിർന്ന സിപിഐ എം നേതാവും തെലങ്കാനയിലെ കർഷകപ്രക്ഷോഭത്തിൽ സായുധസേനയുടെ കമാൻഡറുമായിരുന്ന മല്ലു സ്വരാജ്യം അന്തരിച്ചു. ഹൈദരാബാദിലെ ബഞ്ചാരാഹിൽസിലുള്ള കേർ ആശുപത്രിയിലായിരുന്നു അന്ത്യം. 1931-ൽ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ജന്മി കുടുംബത്തിലാണ് മല്ലു സ്വരാജ്യം ജനിച്ചത്.

സ്വരാജ്യ മുദ്രാവാക്യമുയർത്തി ഗാന്ധിജി ആഹ്വാനംചെയ്ത സത്യഗ്രഹത്തിൽനിന്ന് ആവേശമുൾക്കൊണ്ടാണ് മല്ലുവിന് സ്വരാജ്യമെന്ന് പേരിട്ടത്. പതിനൊന്നാംവയസ്സിൽ തുടങ്ങിയതാണ് മല്ലു സ്വരാജ്യത്തിന്റെ പൊതുപ്രവർത്തനം. കുടുംബത്തിന്റെ ചട്ടങ്ങൾ ധിക്കരിച്ച് തെരുവിലിറങ്ങിയ മല്ലു സ്വരാജ്യം തൊഴിലാളികൾക്ക് അരി വിതരണം ചെയ്തുകൊണ്ടാണ് തെലങ്കാനയിലെ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നുവന്നത്. സഹോദരൻ ഭീംറെഡ്ഡിയും പിന്നീട് ജീവിതസഖാവായ എം നരസിംഹ റെഡ്ഡിയും തെലങ്കാനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു.