മാരായമംഗലം കൈരളി ചലച്ചിത്രോത്സവത്തിന് തുടക്കമായി.

  1. Home
  2. MORE NEWS

മാരായമംഗലം കൈരളി ചലച്ചിത്രോത്സവത്തിന് തുടക്കമായി.

മാരായമംഗലം കൈരളി ചലച്ചിത്രോത്സവത്തിന് തുടക്കമായി.


മാരായമംഗലം കൈരളി ചലച്ചിത്രോത്സവത്തിന്  തുടക്കം കുറിച്ചു . നെല്ലായ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ അജേഷ്  ഉത്ഘാടനം നിർവഹിച്ചു. ചലച്ചിത്ര പ്രവർത്തകനും FFSI അസി. സെക്രട്ടറി ആയ പ്രവീൺ കെസി മുഖ്യ പ്രഭാഷണം നടത്തി. ഒറ്റപ്പാലം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ സി ബാബു മാഷ് അധ്യക്ഷൻ ആയിരുന്നു. ഫെസ്റ്റിവല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ എം ഗിരീഷ് മാസ്റ്റർ വിശദീകരിച്ചു. ഒറ്റപ്പാലം താലൂക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം  സി വി രാജേഷ് മാസ്റ്റർ, ഡോ. കെ.അജിത്, കൈരളി പ്രസിഡന്റ്‌ സി അഭിലാഷ് എന്നിവർ സംസാരിച്ചു. കൈരളി സെക്രട്ടറി സി അബ്‌ദുൾ സലാം സ്വാഗതവും ലൈബ്രറിയൻ പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

 ഉത്ഘാടനചിത്രമായി  വിശ്രുത ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹിയുടെ " ഓഫ്സൈഡ്  " പ്രദർശിപ്പിച്ചു.  ഫുട്ബോൾ പ്രമേയത്തിൽ ശക്തമായ സ്ത്രീ പക്ഷ നിലപാട് ഉയർത്തി പിടിക്കുന്ന ഈ സിനിമ കാഴ്ചയുടെ വേറിട്ട ഒരു ലോകത്തിലേയക്കാണ് നമ്മെ നയിക്കുന്നത്. നിശ്ചയമായും ഗംഭീരമായൊരു ദൃശ്യാനുഭവം ആണ് ഈ സിനിമ പകർന്നു നൽകുന്നത്.
നാളെ( 29.01 ) ന് ഡോ. ബിജു  സംവിധാനം ചെയ്ത വെയിൽ മരങ്ങളും 30 ന് മോഹൻ രാഘവന്റ  ടി ഡി ദാസൻ std 6ബി പ്രദർശിപ്പിക്കും
മേളയുടെ സമാപന ദിവസം ആയ 31ന് നമ്മുടെ നാട്ടിലെ സിനിമക്കാർ തയ്യാറാക്കിയ ഡോക്യുമെന്ററികളും  ഷോർട് ഫിലിംമുകളും പ്രദർശിപ്പിക്കും. അതിനു ശേഷം ഓപ്പൺ ഫോറവും ഉണ്ടാവും.