മലബാർ ദേവസ്വം ബോർഡ് അംഗങ്ങൾ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് സന്ദർശിച്ചു

  1. Home
  2. MORE NEWS

മലബാർ ദേവസ്വം ബോർഡ് അംഗങ്ങൾ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവ് സന്ദർശിച്ചു

Ayyan


ചെർപ്പുളശ്ശേരി. മലബാർ ദേവസ്വം ബോർഡ് അംഗങ്ങളുടെ ക്ഷേത്ര സന്ദർശനത്തിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡ് അംഗങ്ങളും, പാലക്കാട് ഏരിയാകമ്മിറ്റി അംഗങ്ങളും, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ, ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണന്റെ  നേതൃത്വത്തിലുള്ള
 സംഘത്തിന് ക്ഷേത്രം ട്രസ്റ്റി ബോർഡും, ജീവനക്കാരും, ചേർന്ന് സ്വീകരണം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ,ഏരിയ കമ്മിറ്റി ചെയർമാൻ ഗംഗാധരൻ , അസിസ്റ്റന്റ് കമ്മീഷണർ വേണുഗോപാൽ, മാനേജിംഗ് ട്രസറ്റി 
 കെ കെ രഘുനാഥ്, പാരമ്പര്യ ട്രസ്റ്റിമാരായ ഐ ദേവീദാസൻ, വീണാം കുന്നത്ത് രാധാകൃഷ്ണൻ,
 പാരമ്പര്യേതര  ട്രസ്റ്റിമാരായ സി  രാധാകൃഷ്ണൻ,
 എം മനോഹരൻ, ക്ഷേത്ര മേൽശാന്തി ടി എം ഉണ്ണി കൃഷ്ണൻ നമ്പൂതിരി,
 എന്നിവർ പ്രസംഗിച്ചു.