തളരുമ്പോൾ തണലേകാൻ" മുസ്ലിം ലീഗ് സാമൂഹ്യ സുരക്ഷാ പദ്ധതി: അംഗത്വ വിതരണ തീവ്ര യജ്ഞ ക്യാമ്പയിൻ

മലപ്പുറം: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടനാ ഭാരവാഹികൾക്കും പ്രവർത്തകന്മാർക്കും മരണം, രോഗം, പോലുള്ള ആപൽഘട്ടങ്ങളിൽ സഹായം എത്തിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച "തളരുമ്പോൾ തണലേകാൻ -സാമൂഹ്യ സുരക്ഷാ പദ്ധതി " വിജയിപ്പിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവൻ മുസ്ലിം ലീഗ് വാർഡ് തല കമ്മിറ്റികളുടെയും നേതൃത്വത്തിൽ "അംഗത്വ വിതരണ തീവ്ര യജ്ഞകാമ്പയിൻ ജില്ലാതല ഉദ്ഘാടനം പാണക്കാട്ട് വച്ച് സുരക്ഷാ പദ്ധതിയിൽ അംഗത്വം നൽകിക്കൊണ്ട് മലപ്പുറം അസോസിയേഷൻ ഫോർ സെക്യൂരിറ്റി സ്കീം ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു. അഖിലേന്ത്യാ ജന: സി ക്രട്ടരി പി.കെ.കുഞ്ഞാലിക്കുട്ടി,ജില്ലാ മുസ്ലിം ലീഗ് സിക്രട്ടരി സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി മലപ്പുറം മണ്ഡലം ജന: സിക്രട്ടരി വി.മുസ്തഫ, സിക്രട്ടരി പി എ സലാം, മുനി .. സിക്രട്ടറി മന്നയിൽ അബൂബക്കർ ,മുനി: കോഡിനേറ്റർ ഹാരിസ് ആമിയൻ, തയ്യിൽ അബ്ദുല്ല, ഇ.പി.സലാം തുടങ്ങിയവർ സംബന്ധിച്ചു. മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ച സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഈ വർഷം 25000 അംഗങ്ങളെ ഭാഗവാക്കാക്കുന്നതിന് വേണ്ടിയാണ് തീരുമാനിച്ചിട്ടുള്ളത്. സമൂഹത്തിനുവേണ്ടി മുഴുസമയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനാ പ്രവർത്തകൻ മരണപ്പെട്ടാൽ കുടുംബത്തിനും, മാരക രോഗം ബാധിച്ച് ചികിത്സിക്കേണ്ടിവരുന്ന സമയത്ത് പ്രവർത്തകനും ആശ്വാസം പകർന്നു നൽകുന്നതിനു വേണ്ടിയാണ് മുസ്ലിം ലീഗ് ഇത്തരമൊരു സമാശ്വാസ പദ്ധതിക്ക് രൂപം കൊടുത്തത്. രണ്ടു വർഷങ്ങൾക്കു മുമ്പ് ആരംഭം കുറിച്ച ഈ പദ്ധതിയുടെ ഭാഗമായി 3. 7 5 കോടി രൂപയുടെ സാമ്പത്തിക സഹായങ്ങൾ പദ്ധതിയിൽ അംഗമായി ചേർന്നവരുടെ കുടുംബങ്ങൾക്കും അംഗങ്ങൾക്കും നൽകിയിട്ടുണ്ട്. മറ്റൊരു രാഷ്ട്രീയ സംഘടനക്കും നടപ്പിലാക്കാൻ കഴിയാത്ത വിധത്തിലുള്ള, മാതൃകാപരമായ ഒരു പരിപാടിയാണ് മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ആയതിനാൽ ഈ പദ്ധതി സമ്പൂർണ്ണ വിജയത്തിൽ എത്തിക്കുന്നതിന് ഇന്ന് നടക്കുന്ന വാർഡ് തല "അംഗത്വ വിതരണ തീവ്ര യജ്ഞ ക്യാമ്പയിൻ " വൻ വിജയമാക്കുന്നതിന് മുസ്ലിംലീഗിന്റെയും പോഷക - അനുബന്ധ സംഘടനകളുടെയും മുഴുവൻ ഘടകങ്ങളും അംഗങ്ങളും ഭാരവാഹികളും സജീവമായി കർമ്മ രംഗത്തിറങ്ങണമെന്ന് പദ്ധതിയുടെ ചെയർമാനും മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖ് ശിഹാബ് തങ്ങളും ജനറൽ കൺവീനർ അഡ്വ: യുഎ ലത്തീഫ് എംഎൽഎയും ആഹ്വാനം ചെയ്തു.മുസ്ലിം ലീഗ് പോഷക, അനുബന്ധ സംഘടനകളായ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് ,എസ്.ടി.യു, വനിതാ ലീഗ്, പെൻഷനേഴ്‌സ് ലീഗ്, സ്വതന്ത്ര കർഷക സംഘം, ദളിത് ലീഗ് കെ എസ് ടി യു ,കെ എച്ച്.എസ്.ടി.യു. തുടങ്ങിയ സംഘടനകൾ ജില്ലാതലം മുതൽ യൂണിറ്റ് തലം വരെയുള്ള കമ്മറ്റി ഭാരവാഹികളെയും അംഗങ്ങളെയും അവരുടെ നേതൃത്വത്തിൽ കാമ്പയിൻ്റെ ഭാഗമായി സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായി ചേർക്കും.