നിസാർ അനുസ്മരണം ബുധനാഴ്ച മരുതൂരിൽ

  1. Home
  2. MORE NEWS

നിസാർ അനുസ്മരണം ബുധനാഴ്ച മരുതൂരിൽ

നിസാർ


പട്ടാമ്പി: വിചാരണ തടവുകാരനായി
ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അർബുദ രോഗത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെകിത്സയിലിരിക്കെ  ഭരണകൂട നീതി നിഷേധ ഭീകരതയിൽ മരണപ്പെട്ട   പട്ടാമ്പി മരുതൂർ നന്തിയാരത്ത്
മുഹമ്മദ് മകൻ അബ്ദുൽ നാസർ എന്ന നിസാറിൻ്റെ  അനുസ്മരണ യോഗം ജനുവരി 11 ബുധനാഴ്ച വൈകുന്നേരം  6.30ന്ന് മരുതൂർ സെൻ്ററിൽ നടക്കും.
പട്ടാമ്പി മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗം എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം, ജില്ല വൈ. പ്രസിഡണ്ട് ഷെരീഫ് പട്ടാമ്പി, ജില്ലാ സെക്രട്ടറി വാസു വല്ലപ്പുഴ, ജില്ല ട്രഷറർ അലി കെ ടി മണ്ഡലം പ്രസിഡണ്ട് എം സൈതലവി, മണ്ഡലം സെക്രട്ടറി നാസർ കാരക്കുത്ത്,  മണ്ഡലം കമ്മിറ്റി ,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, പാർട്ടി  ഓങ്ങല്ലൂർ പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും