അറുപതാം പിറന്നാളിന് 60 വൃക്ഷത്തൈകൾ നൽകി സംസ്കൃതി പ്രവർത്തകന്റെ പിറന്നാൾ ആഘോഷം

  1. Home
  2. MORE NEWS

അറുപതാം പിറന്നാളിന് 60 വൃക്ഷത്തൈകൾ നൽകി സംസ്കൃതി പ്രവർത്തകന്റെ പിറന്നാൾ ആഘോഷം

അറുപതാം പിറന്നാളിന് 60 വൃക്ഷത്തൈകൾ നൽകി സംസ്കൃതി പ്രവർത്തകന്റെ പിറന്നാൾ ആഘോഷം


ചെറുപ്പുളശ്ശേരി : അടയ്ക്കാപുത്തൂർ  സംസ്കൃതി 2023 നടപ്പിലാക്കുന്ന അമൃതവർഷം പദ്ധതിയുടെ ഭാഗമായി സംസ്കൃതി പ്രവർത്തകൻ രവീന്ദ്രൻ എർ തൊടിയുടെ അറുപതാം പിറന്നാളിന് ആണ് 60 നെല്ലി തൈകൾ വിതരണം ചെയ്തത് ആദ്യ തൈ പഞ്ചായത്തംഗം സി ശങ്കരന് നൽകി തുടക്കം കുറിച്ചു ഈ വർഷം വിതരണം ചെയ്യുന്ന തൈകളുടെ എല്ലാം വിവരശേഖരണം നടത്തി ഉത്തരവാദിത്വ പരിസ്ഥിതി പ്രവർത്തനം എന്ന ആശയം പ്രാവർത്തികമാകാനാണ് സംസ്കൃതി ഉദ്ദേശിക്കുന്നത് ഇതിന്റെ ഭാഗമായി വിതരണം ചെയ്യുന്ന തൈകളുടെ പരിപാലനത്തിനായി പാലക്കാട് ജില്ലയിൽ മാത്രം ആയിരം കുട്ടികളുടെ സംസ്കൃതി സ്റ്റുഡൻസ് ക്ലബ്ബ് പ്രവർത്തനം നടന്നുവരുന്നുണ്ട് ചടങ്ങിൽ കെ സുലൈമാൻ,യു പി ഗംഗാധരൻ  സംസ്കൃതി പ്രവർത്തകരായ എംപി പ്രകാശ് ബാബു,യുസി വാസുദേവൻ,കെ രാജൻ, എം പരമേശ്വരൻ, രാജേഷ് അടയ്ക്കാപുത്തൂർ എന്നിവർ പങ്കെടുത്തുഅറുപതാം പിറന്നാളിന് 60 വൃക്ഷത്തൈകൾ നൽകി സംസ്കൃതി പ്രവർത്തകന്റെ പിറന്നാൾ ആഘോഷം