ചെർപ്പുളശ്ശേരി കാളികടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി പിഡബ്ലിയുഡി എൻജിനീയർമാരുമൊത്ത് പി മമ്മികുട്ടി എം എൽ എ സ്ഥലം സന്ദർശനം നടത്തി.

  1. Home
  2. MORE NEWS

 ചെർപ്പുളശ്ശേരി:  മുമ്പ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 8 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും സ്ഥല ലഭ്യതയില്ലാത്തയതുൾപ്പെടെ ഉണ്ടായ പ്രശ്നങ്ങൾ കാരണം തുടർപ്രവർത്തനങ്ങൾ മുന്നോട്ടു പോയില്ല. നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ചു പഠിക്കാൻ ഇന്നത്തെ സന്ദർശനം പ്രയോജനകരമായി.
ചെർപ്പുളശ്ശേരി നഗരസഭയെയും  ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലം നിലവിൽ വന്നാൽ മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലങ്ങളിൽ ഒന്നായി മാറും. പദ്ധതിക്ക് മുന്നോടിയായി  ആലിപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രതിനികളും ചെർപ്പുളശ്ശേരി നഗരസഭാ പ്രതിനിധികളും പങ്കെടുക്കുന്ന വിപുലമായ യോഗം വിളിക്കാൻ ധാരണയായിട്ടുണ്ട്.

 ചെർപ്പുളശ്ശേരി കാളികടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി പിഡബ്ലിയുഡി   എൻജിനീയർമാരുമൊത്ത് പി മമ്മികുട്ടി എം എൽ എ  സ്ഥലം സന്ദർശനം നടത്തി.
ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ, എം സിജു, പിഡബ്ല്യുഡി ഷൊർണൂർ സെക്ഷൻ ബ്രിഡ്ജ്  അസിസ്റ്റൻറ് എൻജിനീയർ സൈറ, ഓവർസിയർ പ്രിൻസ്, പിഡബ്ല്യുഡി മഞ്ചേരി സെക്ഷൻ ബ്രിഡ്ജ് അസിസ്റ്റൻറ് എൻജിനീയർ ഷമീർ ബാബു, ഓവർസിയർ രജിത, എന്നീ ഉദ്യോഗസ്ഥരും  പൊതുപ്രവർത്തകരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു